മോദിയോട് അന്വേഷണം പറയണമെന്ന് സുഷമയെ അറിയിച്ച് ട്രംപ്
Recommended Video

ഇന്ത്യയോടും മോദിയോടുമുള്ള സ്നേഹം പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ' ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമാണ്. എന്‍റെ സുഹൃത്ത് നരേന്ദ്ര മോദിയോട് എന്‍റെ അന്വേഷണം പറയണം, എന്ന് വിദേശകാര്യമാന്ത്രി സുഷമാ സ്വരാജിനോട് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടെയാണ് മന്ത്രിയോട് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ സമാപന പരിപാടിക്കിടെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടന്നിരുന്നു. വിഷയത്തില്‍ സംസാരിച്ച് വേദിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് യുഎന്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ സുഷമയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത്.
താങ്കളോട് മോദി അന്വേഷണം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു മോദിയെ തിരിച്ച് അന്വേഷിച്ചതായി പറയണമെന്ന് ട്രംപ് പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ 73ാം സെഷന്‍ ആയാണ് ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടല്‍ വിഷയത്തില്‍ ചര്‍ച്ച നടന്നത്.












Click it and Unblock the Notifications