കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പ്രിയങ്കയുമായി സംസാരിച്ചു

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിന്‍റെ വിമത നീക്കത്തോടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലും സര്‍ക്കാരിലു രൂപപ്പെട്ട പ്രതിസന്ധികള്‍ക്ക് ഇതുവരെ പൂര്‍ണ്ണ പരിഹാരം കണ്ടെത്താന‍് കഴിഞ്ഞിട്ടില്ല. സച്ചിന്‍ പൈലറ്റിന്‍റെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷ സ്ഥാനവും തിരിച്ചെടുത്ത കോണ്‍ഗ്രസ് വിമതനീക്കങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കൂടെയുള്ള രണ്ട് മന്ത്രിമാരെയും പദവികളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ പൈലറ്റ് ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറി. പൈലറ്റിനെ പാര്‍ട്ടിയിലെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ പഴയ സഹപ്രവര്‍ത്തകനായ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി നിയോഗിക്കുകയും ചെയ്തിരുന്നു.

ചടുല നീക്കങ്ങള്‍ ഉണ്ടാവില്ല

ചടുല നീക്കങ്ങള്‍ ഉണ്ടാവില്ല

കോണ്‍ഗ്രസില്‍ വിമത സ്വരം ശക്തിപ്പെട്ടതോടെ മധ്യപ്രദേശ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രം. കേന്ദ്ര മന്ത്രി ഗജേന്ദ്ക സിങ് ശെഖാവത്തിനെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ ദൗത്യം ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിന് സമാനമായുള്ള ചടുല നീക്കങ്ങള്‍ രാജസ്ഥാനില്‍ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടിന് നേതൃത്വം വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
Sachin Pilot's last meeting with Rahul Gandhi | Oneindia Malayalam
ബിജെപിയില്‍ ചേരില്ല

ബിജെപിയില്‍ ചേരില്ല

മധ്യപ്രദേശില്‍ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വാഗ്ദാനം ചെയ്തത് പോലെ കേന്ദ്ര മന്ത്രിപദമാണ് സച്ചിന്‍ പൈലറ്റിന് മുന്നിലും ബിജെപി മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ബിജെപിയില്‍ ചേരാനില്ലെന്ന കാര്യം ആവര്‍ത്തിക്കുകയാണ് സച്ചിന്‍ പൈലറ്റ്. ബുധനാഴ്ച രാവിലേയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

ഞാന്‍ ബിജെപിയില്‍ ചേരാന്‍ പോവുന്നില്ല. അത്തരത്തിൽ പ്രചരണം നടത്തുന്നത് ഗാന്ധി കുടുംബത്തിന്റെ മുൻപിൽ തന്നെ തരംതാഴ്ത്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍

അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍


രാജസ്ഥാനിലെ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചു. താനിപ്പോഴും കോണ്‍ഗ്രസിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കമൊന്നുമല്ല ഇപ്പോഴത്തേത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം മുഖ്യമന്ത്രി പദത്തിനായി ഞാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നു.

ചുമതല ഏറ്റെടുത്തത്

ചുമതല ഏറ്റെടുത്തത്

200 സീറ്റില്‍ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഞാന്‍ ജനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. അന്നൊന്നും ഗെഹ്‌ലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല.എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചു. അനുഭവസമ്പത്തായിരുന്നു അദ്ദേഹം അതിനായി ഉയര്‍ത്തിക്കാട്ടിയത്.

 മൂന്നാം തവണയും

മൂന്നാം തവണയും

എന്ത് അനുഭവ സമ്പത്തിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. 2018 ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭരണത്തിന് ശേഷം 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം ഞാന്‍ അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഉപമുഖ്യമന്ത്രിയാവാന്‍ ഞാന‍് ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന് അന്ന്തന്നെ രാഹുല്‍ജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമ്ണ് ഗെലോട്ട് ശ്രമിച്ചതെന്നും പൈലറ്റ് ആരോപിക്കുന്നു.

ഫയലുകള്‍ എനിക്ക് അയച്ചില്ല

ഫയലുകള്‍ എനിക്ക് അയച്ചില്ല

സംസ്ഥാനത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. ഞാന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അനുസരിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു, ഫയലുകള്‍ എനിക്ക് അയച്ചില്ല, സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളും സി.എല്‍.പി യോഗങ്ങളും നടക്കുന്നില്ല. ജനങ്ങളോടുള്ല പ്രതിബദ്ധത് നിറവേറ്റാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ ആ സ്ഥാനത്തിന്‍റെ വിലയെന്താണെന്നും അദ്ദേഹം ചോദിച്ചു.

പ്രിയങ്ക ഗാന്ധിയുമായി

പ്രിയങ്ക ഗാന്ധിയുമായി

ഒരു അധികാരസ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷ മാന്ത്രമായിരുന്നു. അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം. സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ താന്‍ സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞു.

ഇന്ന് ഉച്ചക്ക്

ഇന്ന് ഉച്ചക്ക്

അതേസമയം, സച്ചിന്‍ പൈലറ്റ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും. വാര്‍ത്താ സമ്മേളനത്തിന്‍ തന്‍റെ തുടര്‍ നീക്കങ്ങളെ കുറിച്ച് അദ്ദേഹം കൂടുതല്‍ വ്യക്തമാക്കിയേക്കും. സച്ചിന്‍ പൈലറ്റിന്‍റെ നിലപാട് വ്യക്തമായതിന് ശേഷം മാത്രമായിരിക്കും ബിജെപിയുടെ തുടര്‍ നീക്കങ്ങള്‍. മധ്യപ്രദേശില്‍ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നപ്പോള്‍ കമല്‍നാഥ് സര്‍ക്കാറിന്‍റെ പതനം സംഭവിച്ചു. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ താഴെയിറക്കാന്‍ ആവശ്യമായി എംഎല്‍എമാര്‍ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപിയെ പിന്നോട്ടടിക്കുന്നത്.

എളുപ്പമുള്ള കാര്യമല്ല

എളുപ്പമുള്ള കാര്യമല്ല


മുഖ്യമന്ത്രി സ്ഥാനമാണ് സച്ചിന്‍ പൈലറ്റ് ലക്ഷ്യം വെക്കുന്നതെങ്കില്‍ ബിജെപിക്ക് അത് അത്ര എളുപ്പമുള്ള കാര്യമല്ല. രാജസ്ഥാന്‍ ബിജെപിയില്‍ തന്നെ രണ്ട് പ്രബല പക്ഷങ്ങളുണ്ട്. ഒന്ന് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നല്‍കുന്നത്. മറ്റൊന്ന് മോദിയും അമിത് ഷായും പിന്തുണയ്ക്കുന്നു വിഭാഗമാണ്.

വസുന്ധരരാജ പക്ഷം

വസുന്ധരരാജ പക്ഷം

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസിന്‍റെ പിന്‍ബലവും ഇവര്‍ക്കുണ്ട്. എന്നാല്‍ വസുന്ധര രാജയ്ക്കാണ് സംസ്ഥാനത്തെ ബിജെപി എംഎല്‍എമാരില്‍ വലിയൊരു വിഭാഗത്തിന്‍റെയും പിന്തുണ. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ എത്തിയാല്‍ പോലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ വസുന്ധരരാജ പക്ഷം തയ്യാറാവില്ല.

 പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം' !സച്ചിൻ പൈലറ്റിനെ അയോഗ്യനാക്കിയേക്കും പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം' !സച്ചിൻ പൈലറ്റിനെ അയോഗ്യനാക്കിയേക്കും

English summary
I'm a still a Congress person, won't shift to BJP, says Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X