Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ദേഷ്യപ്പെട്ടതല്ല, ഇതെന്റെ ടോണാണ്; ലോക്‌സഭയില്‍ ചിരി പടര്‍ത്തി അമിത് ഷാ

ന്യൂദല്‍ഹി: ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 ലോകസഭയില്‍ പാസായി. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന വാരത്തിലാണ് അമിത് ഷാ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ തിരിച്ചറിയല്‍ ബില്‍ 2022 ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണത്തിന് ശേഷമുള്ള തന്റെ ഉച്ചത്തിലുള്ള ശബ്ദത്തെ കുറിച്ചും അമിത് ഷാ പറഞ്ഞു.

തന്റെ ഉയര്‍ന്ന ശബ്ദം കോപത്തെ പ്രതിഫലിപ്പിക്കുന്നില്ല, എന്നാല്‍ ഇത് 'നിര്‍മ്മാണ വൈകല്യമാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമിത് ഷായുടെ ഈ പരാമര്‍ശം അംഗങ്ങളില്‍ ചിരി ഉണര്‍ത്തി. കശ്മീരുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ അല്ലാതെ തനിക്ക് ദേഷ്യമില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ആരെയും ശകാരിക്കാറില്ല. കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ എനിക്ക് ദേഷ്യം വരാറില്ല. പക്ഷേ, എന്റെ ശബ്ദം അല്പം ഉയര്‍ന്നതാണ്. അത് നിര്‍മാണത്തിലെ പിഴവാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

1

2019 - ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതിനിടെ അമിത് ഷായും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായിരുന്നു. അതേസമയം കുറ്റകൃത്യങ്ങളുടെ അന്വേഷണം കൂടുതല്‍ കാര്യക്ഷമവും വേഗത്തിലാക്കുന്നതുമാണ് ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022 വളരെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

2

1980-ല്‍, ലോ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തടവുകാരെ തിരിച്ചറിയാനുള്ള നിയമം 1920 പുനഃപരിശോധിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് നിര്‍ദ്ദേശം അയച്ചിരുന്നു. അത് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ഈ ബില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു. കത്തിടപാടുകളും നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിമിനല്‍ നിയമങ്ങളില്‍ ശിക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന നിരവധി വ്യവസ്ഥകള്‍ പഠിച്ച ശേഷമാണ് ഈ ബില്‍ കൊണ്ടുവന്നത്. ഇതിനെതിരെ പലരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എല്ലാവരുടെയും ആശങ്കകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

3

ബില്ലിന് കീഴില്‍ ജയില്‍ മാന്വലും തയ്യാറാക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. തടവുകാരുടെ പുനരധിവാസം, ജയില്‍ അധികൃതരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തല്‍, അച്ചടക്കം, ജയില്‍ സുരക്ഷ, പ്രത്യേക ജയിലുകള്‍, വനിതാ തടവുകാര്‍ക്ക് തുറന്ന ജയില്‍ ക്രമീകരണങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ ജയില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി അത് മാറ്റിയില്ലെങ്കില്‍, ശിക്ഷിക്കപ്പെടാന്‍ കോടതികള്‍ക്ക് നല്‍കുന്ന തെളിവുകളില്‍ നാം പിന്നിലാകും, അന്വേഷണവും സഹായിക്കില്ല, അമിത് ഷാ വ്യക്തമാക്കി. അക്രമികളാല്‍ കൊല്ലപ്പെടുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും മനുഷ്യാവകാശം ഉണ്ട്.

4

ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ ഭേദഗതി ബില്ല് സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിപുലമായ ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പഠിച്ചുവെന്നും അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി. മെയ് 28ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+