കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് മാത്രം: ജിഡിപിയിൽ കേന്ദ്രത്തെ വിമർശിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഐഎൻഎക്സ് മീഡിയ കേസിൽ ജയിലിൽ പോകുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് മാത്രമേ തനിക്ക് ആകുലതയുള്ളൂവെന്നാണ് ചിദംബരം പറഞ്ഞത്. ഐഎൻഎക്സ് മീഡിയ കേസിൽ സെപ്തംബർ 19വരെ ചിദംബരത്തെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. ജയിലിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് പ്രതികരണം. ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കണമെന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതോടെയാണ് ജുഡീഷ്യൽ കസ്റ്റഡി കാലാവധി സെപ്തംബർ 19 വരെ നീട്ടിയത്.

ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍

ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചിദംബരം കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. അഞ്ച് ശതമാനം.. അഞ്ച് ശതമാനം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് ഓർമയുണ്ടോ അഞ്ച് ശതമാനം എന്താണെന്ന്.. കൈപ്പത്തി ഉയർത്തിക്കാണിച്ചുകൊണ്ടാണ് ചിദംബരം പ്രതികരിച്ച്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ചർച്ചയായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ചിദംബരവും കേന്ദ്രസർക്കാർ നീക്കങ്ങളെ വിമർശിക്കുന്നത്.

chidambaram5-1

പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഏത് ഏജൻസിയാണ് ചിദംബരത്തെ കൊണ്ടുപോകുക എന്നത് സംബന്ധിച്ച് ആദ്യം ആശങ്ക നിലനിന്നിരുന്നുവെങ്കിലും പിന്നീട് സിബിഐയാണ് അദ്ദേഹത്തെ തീഹാർ ജയിലിലേക്ക് കൊണ്ടുപോയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാക്കാമെന്ന ചിദംബരത്തിന്റെ നിർദേശം കോടതി അംഗീകരിച്ചിരുന്നില്ല. ഐഎൻഎക്സ് മീഡിയ കേസിൽ സഹസ്ഥാപകരായ പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കുമൊപ്പമാണ് ചിദംബരത്തെ പ്രതി ചേർത്തിട്ടുള്ളത്.

English summary
"I'm Only Worried About Economy": P Chidambaram Before Leaving For Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X