കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഷന്‍ നിരപരാധി; ഓച്ചിറയിലെ 'തട്ടിക്കൊണ്ടുപോകലില്‍' പെണ്‍‍കുട്ടിക്ക് പറയാനുള്ളത്

Google Oneindia Malayalam News

മുംബൈ: തന്നെ മുഹമ്മദ് റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന് ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാല്‍ റോഷനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോവുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം ഇറങ്ങിവന്നതെന്ന് പോലീസ് പിടിയിലായതിന് പിന്നാലെ മുഹമ്മദ് റോഷനും പറഞ്ഞിരുന്നു. പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തിലായി പ്രണയത്തിലാണ്. ഞങ്ങള്‍ രണ്ടുപേരും ഇഷ്ടത്തിലാണെന്ന വിവരം വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും മുഹമ്മദ് റോഷന്‍ വ്യക്തമാക്കി.

<strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും</strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും

സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ഇഷ്ടപ്രകാരം

എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടത്തിന് വീട്ടുകാര്‍ എതിരായിരുന്നു. അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. ആരോപിക്കപ്പെടുന്നതുപോലെ പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ പറഞ്ഞു.

പന്‍വേലില്‍

പന്‍വേലില്‍

മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. 10 ദിവസത്തിന് ശേഷമായിരുന്നു പെൺകുട്ടിയെയും റോഷനേയും പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയേയും കൊണ്ട് റോഷന്‍ ബെംഗളൂരുവിലേക്ക് കടന്നെന്നായിരുന്നു പോലീസ് ആദ്യം ലഭിച്ച വിവരം.

ഫോൺകോളുകൾ

ഫോൺകോളുകൾ

എന്നാല്‍ നാല് ദിവസത്തിന് മുൻപ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. റോഷന്‍റെ സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എത്തുന്ന ഫോൺകോളുകൾ പിന്തുടര്‍ന്നാണ് മുംബൈയില്‍ വെച്ച് ഇരുവരേയും പോലീസ് കണ്ടെത്തിയത്.

ഓച്ചിറയില്‍

ഓച്ചിറയില്‍

ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരം പോലീസില്‍നിന്നു ലഭിക്കുന്നത്.

ട്രെയിന്‍മാര്‍ഗം

ട്രെയിന്‍മാര്‍ഗം

പെണ്‍കുട്ടിയേയും കൊണ്ട് മുഹമ്മദ് റോഷന്‍ ട്രെയിന്‍മാര്‍ഗം എറണാകുളത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഒരു സംഘം നേരത്തെ ബെംഗളൂരുവില്‍ എത്തിയിരുന്നു.

പെണ്‍കുട്ടിയും റോഷനും

പെണ്‍കുട്ടിയും റോഷനും

പിന്നീടാണ് പെണ്‍കുട്ടിയും റോഷനും മുംബൈയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം സംഘം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്. പന്‍വേലിലെ മലയാളികളുടെ സഹായത്തോടെയായിരുന്നു പോലീസ് ഇരുവരേയും കണ്ടെത്തിയത്.

കോടതിയില്‍

കോടതിയില്‍

ഇരുവരെയും ഇന്ന് വൈകീട്ടോടെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. ഇരുവരെയും അവിടെ കോടതിയില്‍ ഹാജറാക്കിയ ശേഷമായിരിക്കും കേരളത്തിലെത്തിക്കുക.

കഴിഞ്ഞ തിങ്കളാഴ്ച

കഴിഞ്ഞ തിങ്കളാഴ്ച

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം 15 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും സംഘത്തിലെ ഒരാള്‍ പിതാവിനെ ആക്രമിച്ചു.

സമരവുമായി രംഗത്ത്

സമരവുമായി രംഗത്ത്

ഏറെ ശ്രദ്ധേയമായ കേസില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ബിജെപിയും കോണ്‍ഗ്രസും സമരവുമായി രംഗത്ത് എത്തിയിരുന്നു.

പോക്സോ വകുപ്പ്

പോക്സോ വകുപ്പ്

ഇതോടെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിക്ക് പ്രായമായില്ല എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാരമായിരുന്നു പോലീസ് നടപടികള്‍ സ്വീകരിച്ചു വന്നിരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
i myself decided to go with muhammed roshan says the girl in ochira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X