Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാം കളംമാറ്റി, കുറ്റം മാധ്യമങ്ങള്‍ക്ക്

ദില്ലി: ഐ എസ് ഐ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ജയറാം രമേശ് ആവശ്യപ്പെട്ടപ്പോഴേ ബി ജെ പി കാര്യം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ പോകുന്നില്ല. എന്ന് മാത്രമല്ല, മാപ്പ് പറയണം എന്നാവശ്യപ്പെട്ട ജയറാം രമേശ് രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയുന്നത് കാണാം എന്നുമായിരുന്നു ബി ജെ പി കളിയാക്കിയത്.

ബി ജെ പി പറഞ്ഞപോലെ നടന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നുമാണ് ജയറാം രമേശ് ഇപ്പോള്‍ പറയുന്നത്. പാര്‍ട്ടി വൈസ് പ്രസിഡണ്ടും ഭാവി പ്രധാനമന്ത്രിയുമായ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് കേന്ദ്രമന്ത്രിയായ ജയറാം രമേശ് ആവശ്യപ്പെട്ടത് തന്നെ ശ്രദ്ധേയമായിരുന്നു.

Jairam-ramesh

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാണ് ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത്. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം ഐ എസ് ഐ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ സമീപിച്ചു എന്നാണ് രാഹുല്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായ ജയറാം രമേശ് ഇക്കാര്യത്തിലെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയത്.

എന്തുകൊണ്ടാണ് മനരേന്ദ്രമോഡിയടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ ഗാന്ധിയെ യുവരാജാവ് എന്ന് വിളിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് ജയറാം രമേശിന്റെ മലക്കം മറിച്ചില്‍. നേരത്തെ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറി കാറ്റില്‍ പറത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ പരസ്യപ്രസ്താവനയും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+