കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ മോദി തന്നെ സമീപിച്ചു! മറുപടി കൊടുക്കണമെന്ന് രാം ജത്മലാനി!

  • By Desk
Google Oneindia Malayalam News

കര്‍ണാടക തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ബിജെപിയും കോണ്‍ഗ്രസും കൊണ്ടുപിടിച്ചുള്ള പ്രചാരണത്തിലാണ്. വിജയം എന്ന ഒറ്റ ലക്ഷ്യത്തില്‍ ആദ്യമായി താമരവിരഞ്ഞ മണ്ണ് തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും നെട്ടോട്ടം ഓടുകയാണ്. ഇതിനിടയിവ്‍ മോദിക്കും അമിത് ഷാക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി.

ഇനിയെങ്കിലും ബിജെപിയിലെ കള്ളനാണയങ്ങളായ മോദിയേയും അമിത്ഷായേയും ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് ജത്മലാനി പറഞ്ഞത്. ബെംഗളൂരുവില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലാണ് മോദിക്കും അമിത് ഷായ്ക്കുമെതിരെ ജത്മലാനി ആഞ്ഞടിച്ചത്.

പറ്റിപ്പോയി

പറ്റിപ്പോയി

രാജ്യത്തെ പ്രധാനമന്ത്രി പദത്തിന് ഏറ്റവും അര്‍ഹനായി വ്യക്തി നരേന്ദ്ര മോദിയാണെന്ന് തനിക്ക് 2011 ല്‍ പറയേണ്ടി വന്നിരുന്നു. തനിക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തരമാണ് അതെന്ന് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്ന് ജത്മലാനി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ കണണില്‍ പൊടിയിടാന്‍ മാത്രമേ മോദിക്കും ബിജെപിക്കും അറിയൂ. അതേ തന്ത്രമാണ് അവര്‍ കര്‍ണാടകയിലും പയറ്റുന്നത്.

കള്ളപ്പണം എവിടെ

കള്ളപ്പണം എവിടെ

വിദേശബാങ്കുകളിലെ കള്ളപ്പണം നാട്ടില്‍ കൊണ്ടുവരുമെന്നായിരുന്നു ബിജെപി രാജ്യത്ത് അധികാരത്തില്‍ ഏറും മുന്‍പ് മോദി പറഞ്ഞത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അത്തരത്തിലുള്ള ഒരു ശ്രമം പോലും മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമിത് ഷാ പറയുന്നത് കള്ളപ്പണം നാട്ടിലെത്തിക്കുമെന്നാണ്. ഇത്തരം വ്യാജ ഉറപ്പുകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്.

പോരാട്ടം തുടരും

പോരാട്ടം തുടരും

കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍
രാജ്യത്തെ 1400 പേരുടെ 90 ലക്ഷം കോടിയുടെ കള്ളപ്പണം വിദേശത്തുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടം താന്‍ തുടരും. സ്വിറ്റ്സര്‍ലാന്‍റിലും ജര്‍മ്മനിയിലും കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക തന്‍റെ കൈയ്യിലുണ്ട്. അത് സര്‍ക്കാരിന് നല്‍കാന്‍ താന്‍ തയ്യാറാണ്. പക്ഷേ സര്‍ക്കാരിന്‍റ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍

കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍

കള്ളപ്പണത്തിനതെിരായ തന്‍റെ പോരാട്ടത്തില്‍ ആദ്യം പിന്തുണ അറിയിച്ച് മോദിയും അമിത് ഷായും എത്തിയിരുന്നു. എന്നാല്‍ അത് അവരുടെ പേരിലുള്ള കൊലപാതക കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനായിരുന്നുവെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്നും മുന്‍ ബിജെപി എംപി കൂടിയായ ജത്മലാനി പറഞ്ഞു. വ്യാജ ഉറപ്പുകള്‍ നല്‍കുന്ന ബിജെപിക്ക് കര്‍ണാടകയിലെ ജനങ്ങള്‍ മറുപടി നല്‍കണം. ബിജെപിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ താന്‍ ബാംഗ്ലൂരില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
I regret believing that Modi was fit to become PM: Ram Jethmalani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X