ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണം; ജനഹിതം മാനിച്ചെന്ന് മായാവതി, കോടതിയിൽ സത്യവാങ്മൂലം!
ദില്ലി: ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണത്തെ ന്യായീകരിച്ച് ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് പൊതുപണം ദുരുപയോഗം ചെയ്തും നിയമം ലംഘിച്ചുമാണ് പ്രതിമകൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി സമ്ർപ്പിച്ച പൊതുപ താൽപ്പര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
മായാവതിയുടെയും അവരുടെ പാർട്ടി ചിഹ്നമായ ആനയുടേതുമടക്കം നിരവധി പ്രതിമകളാണ് ബിഎസ്പി ഭരണത്തിൽ സ്ഥാപിച്ചത്. ഇതിന് ചിലവായ പണം മായാവതി കെട്ടിവെക്കണമെന്ന് ഫെബ്രുവരി എട്ടിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 2008-09, 2009-10 ബജറ്റിൽ 2000 കോടി രൂപയാണ് പ്രതകിമ നിർമ്മാണത്തിന് മായാവതി ചിലവഴിച്ചത്.

2009 മേയ് 29ന് സുപ്രീംകോടതി പ്രശ്നത്തിൽ ഇടപെടുകയും ഉത്തർപ്രദേശ് സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക പരിഷ്കർത്താക്കൾ, ഗുരുക്കന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ സ്മാരകങ്ങളും പ്രതിമകളും സ്ഥാപിച്ചത് അവരുടെ ദർശനങ്ങളും മൂല്യങ്ങളും പൊതുജനങ്ങൾക്കിടയിൽ എത്തിക്കാനാണെന്ന് മായാവതി സതായവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
നിയമസഭയുടെ അംഗീകാരത്തോടെ ബജറ്റിലാണ് പണം നൽകിയത്. ബി.എസ്.പിയുടെ ചിഹ്നം ഉയർത്തിക്കാണിക്കാനോ നേതാക്കളെ മഹത്ത്വവത്കരിക്കാനോ അല്ല പ്രതിമകൾ നിർമിച്ചതെന്നും സത്യവാങ് മൂലത്തിൽ മായാവതി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications