കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണം; ജനഹിതം മാനിച്ചെന്ന് മായാവതി, കോടതിയിൽ സത്യവാങ്മൂലം!

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണത്തെ ന്യായീകരിച്ച് ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി. രാഷ്​ട്രീയ നേട്ടം ലക്ഷ്യമിട്ട്​ പൊതുപണം ദുരുപയോഗം ചെയ്തും നിയമം ലംഘിച്ചുമാണ്​ പ്രതിമകൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി സമ്ർപ്പിച്ച പൊതുപ താൽപ്പര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

<strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!</strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!

മായാവതിയുടെയും അവരുടെ പാർട്ടി ചിഹ്​നമായ ആനയുടേതുമടക്കം നിരവധി പ്രതിമകളാണ്​ ബിഎസ്​പി ഭരണത്തിൽ സ്ഥാപിച്ചത്. ഇതിന് ചിലവായ പണം മായാവതി കെട്ടിവെക്കണമെന്ന് ഫെബ്രുവരി എട്ടിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 2008-09, 2009-10 ബജറ്റിൽ 2000 കോടി രൂപയാണ് പ്രതകിമ നിർമ്മാണത്തിന് മായാവതി ചിലവഴിച്ചത്.

Mayawati

2009 മേയ്​ 29ന്​ സുപ്രീംകോടതി പ്രശ്​നത്തിൽ ഇടപെടുകയും ഉത്തർപ്രദേശ്​ സർക്കാറിന്​ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക പരിഷ്​കർത്താക്കൾ, ഗുരുക്കന്മാർ, രാഷ്​ട്രീയ നേതാക്കൾ തുടങ്ങിയവരുടെ സ്​മാരകങ്ങളും പ്രതിമകളും സ്ഥാപിച്ചത് അവരുടെ ദർശനങ്ങളും മൂല്യങ്ങളും പൊതുജനങ്ങൾക്കിടയിൽ എത്തിക്കാനാണെന്ന് മായാവതി സതായവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. ‌
‌‌
നിയമസഭയുടെ അംഗീകാരത്തോടെ ബജറ്റിലാണ്​ പണം നൽകിയത്. ബി.എസ്​.പിയുടെ ചിഹ്​നം ഉയർത്തിക്കാണിക്കാനോ നേതാക്കളെ മഹത്ത്വവത്​കരിക്കാനോ അല്ല പ്രതിമകൾ നിർമിച്ചതെന്നും സത്യവാങ് മൂലത്തിൽ മായാവതി ചൂണ്ടിക്കാട്ടുന്നു.
English summary
I remained unmarried to uplift the poor: Mayawati pens emotional note to SC on statue row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X