കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി ദേശീയ നേതാവ്... അവരെ ബഹുമാനിക്കുന്നു, പക്ഷേ.... തുറന്ന് പറഞ്ഞ് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: ബിഎസ്പിക്കും മായാവതിക്കും താന്‍ എതിരല്ലെന്ന് സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. മായാവതി കോണ്‍ഗ്രസിനെതിരെ നടത്തുന്ന വിമര്‍ശനത്തെ കുറിച്ചുള്ള പ്രതികരണമായിട്ടാണ് രാഹുലിന്റെ മറുപടി. മായാവതി ദേശീയ നേതാവാണന്നും, അവര്‍ ദേശീയ ചിഹ്നമാണെന്നും രാഹുല്‍ പറഞ്ഞു. അവര്‍ എന്റെ പാര്‍ട്ടിയില്‍ നിന്നുള്ള നേതാവല്ല, അവര്‍ ബിഎസ്പിയെ നയിക്കുന്ന നേതാവാണ്. എന്നാല്‍ അവര്‍ രാജ്യത്തിന് നല്‍കിയ സന്ദേശം കൊണ്ട് തന്നെ നയം വ്യക്തമാക്കിയതാണെന്നും രാഹുല്‍ പറഞ്ഞു.

1

താന്‍ മായാവതിയെ ബഹുമാനിക്കുന്നു. ബിഎസ്പിയുമായി കോണ്‍ഗ്രസിന് രാഷ്ട്രീയപരമായ എതിര്‍പ്പുകളുണ്ട്. ഞാന്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് പോരാടുന്നത്. എന്നാല്‍ മായാവതി രാഷ്ട്രത്തിന് നല്‍കിയ സംഭാവനകള്‍ മാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തിപരമായി തന്നോട് വിദ്വേഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

നമ്മുടെ രാജ്യം സ്‌നേഹം കൊണ്ടാണ് നിര്‍മിക്കപ്പെട്ടത്. എന്നാല്‍ മോദി അതില്‍ വിദ്വേഷം പരത്തുകയാണ്. പൊതുപരിപാടികളില്‍ അദ്ദേഹത്തിനെതിരെ സ്‌നേഹം കൊണ്ടാണ് താന്‍ സംസാരിക്കാറുള്ളത്. എന്നാല്‍ അദ്ദേഹം മറുപടി തരാറില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് താന്‍ ചെയ്യുന്ന ജോലിയില്‍ യാതൊരു തന്ത്രങ്ങളുമില്ല. മന്‍മോഹനും താനും ചേര്‍ന്ന് ശരിയാക്കിയ കശ്മീര്‍ പ്രശ്‌നം മോദി വീണ്ടും പഴയ തരത്തിലേക്ക് കൊണ്ടുപോയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് മോദിയെ കണ്ടുപഠിക്കണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ഏകീകരണ ഭരണമാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പോരാടിയാണ് കോണ്‍ഗ്രസ് ശക്തിപ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സിഖ് വിരുദ്ധ കലാപത്തിലെ സാം പിത്രോഡയുടെ പ്രസ്താവനയെ താന്‍ അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകംയുപിയില്‍ 5 ഘട്ടത്തില്‍ മുന്നിലെത്തി ബിജെപി.... 40 സീറ്റിലേക്ക് കുതിപ്പ്, രണ്ട് ഘട്ടം നിര്‍ണായകം

English summary
i respect mayawati as national symbol says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X