മോദിയുടെ വില്‍പവര്‍ അപാരം.. ഞാന്‍ സല്യൂട്ട് ചെയ്യുന്നു: അരവിന്ദ് കെജ്രിവാള്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വക പ്രശംസ. ഒരുപക്ഷേ ഇതാദ്യമായിട്ടാണ് കെജ്രിവാള്‍ മോദിയെ പരസ്യമായി പ്രശംസിക്കുന്നത്. നരേന്ദ്ര മോദിയുടെ ഇച്ഛാശക്തി അപാരമാണ്. നരേന്ദ്ര മോദിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു - പാക് അധിനിവേശ കാശ്മീരില്‍ കയറി ഇന്ത്യന്‍ സൈന്യം ഭീകരരെ വധിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പരാമര്‍ശിക്കവേയാണ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞത്.
അരവിന്ദ് കെജ്രിവാള്‍ മാത്രമല്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും സര്‍ക്കാരിന്റെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. പാകിസ്താന്‍ ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റിയയക്കുന്നത് ഇതോടെ നിര്‍ത്തും എന്ന പ്രതീക്ഷയാണ് ഏ കെ ആന്റണിയും മന്‍മോഹന്‍സിംഗും മറ്റും പങ്കുവെച്ചത്. പാകിസ്താനെതിരായ ശക്തമായ സന്ദേമാണിതെന്ന് സോണിയാഗാന്ധിയും പറഞ്ഞു.

ഇതാദ്യമായി പ്രധാനമന്ത്രിയെപ്പോലെ നരേന്ദ്ര മോദി പ്രവര്‍ത്തിച്ചു എന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും പാര്‍ലമെന്റ് അഗവുമായ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുല്‍ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അടക്കമുള്ള കടുത്ത മോദി വിമര്‍ശകര്‍ വരെ മോദിയെ പിന്തുണച്ചിട്ടും അരവിന്ദ് കെജ്രിവാള്‍ ഇതേക്കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല.












Click it and Unblock the Notifications