കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ തമിഴിനെ തഴുകി മോദി; യുഎന്നിൽ തമിഴിൽ സംസാരിച്ചു, അമേരിക്ക അത് ഏറ്റെടുത്തെന്ന് മോദി

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞയാഴ്ച താന്‍ ഐക്യരാഷ്ട്രസഭയില്‍ തമിഴിൽ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് അമേരിക്കയിലുടനീളം തമിഴ് ചർച്ചാ വിഷയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈ വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോദിയുടെ പരാമാര്‍ശം. യുഎസില്‍ വെച്ച് തമിഴ് ഭാഷയുടെ പൈതൃകത്തെ കുറിച്ച് താന്‍ തമിഴില്‍ സംസാരിച്ചു. ഇപ്പോള്‍ അമേരിക്കയിലുടനീളം വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്, ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

കേന്ദ്രമന്ത്രി അമിത് ഷാ ഹിന്ദിയെ ദേശീയ ഭാഷയായി തിരഞ്ഞെടുക്കണമെന്ന നിര്‍ദേശം തമിഴകത്ത് ഒരു സംവാദത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പല സംസ്ഥാനങ്ങളും, ബിജെപി ഭരിക്കുന്ന കര്‍ണാടക പോലും ഷായുടെ പ്രസ്താവനയോട് പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി, മോദി' പരിപാടിയില്‍ മോദി എട്ട് ഭാഷകളിലാണ് സംസാരിച്ചത്. തമിഴരുടെ പരമ്പരാഗത അഭിവാദ്യമായ വണക്കം പറഞ്ഞാണ് മോദി പാര്‍ട്ടി പ്രവര്‍ത്തകരെ ചെന്നൈയില്‍ അഭിവാദ്യം ചെയ്തത്. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ചെന്നൈയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്നും തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; സുരക്ഷിതമായി തിരിച്ചിറക്കി, യാത്രക്കാരില്‍ ഗോവ മന്ത്രിയുംഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; സുരക്ഷിതമായി തിരിച്ചിറക്കി, യാത്രക്കാരില്‍ ഗോവ മന്ത്രിയും

narendra modi

ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്നും രാജ്യത്തെ മഹത്തായ പാതയിലേക്ക് നയിക്കാന്‍ തന്റെ സര്‍ക്കാര്‍ ദൃഢനിശ്ചയമെടുത്തതായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ച ലഭിച്ച ശേഷം തമിഴ്നാട്ടിലേക്ക് നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ മോദി പറഞ്ഞു. ഇപ്പോള്‍ സമാപിച്ച യുഎസ് പര്യടനത്തില്‍, ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തീര്‍ച്ചയായും ഞങ്ങള്‍ ഇന്ത്യയുടെ ക്ഷേമം വേഗത്തില്‍ ഉറപ്പാക്കി ഒരു മഹത്തായ രാഷ്ട്രമാക്കി മാറ്റും, അത് ലോകത്തിന് ഉപയോഗപ്രദമാകും. ഇതായിരുന്നു മോദിയുടെ വാക്കുകള്‍. അതേസമയം, രാജ്യത്തെ മഹത്തരമാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനു മാത്രമല്ല, 130 കോടി ഇന്ത്യക്കാര്‍ക്കുമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമേ ഇന്ത്യയിലെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്ന ഈ വര്‍ഷം, ഒരു പദയാത്ര നടത്തും. യാത്രയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആളുകളെ സന്ദര്‍ശിക്കുകയും സിംഗിള്‍ പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം, ബിജെപി മുതിര്‍ന്ന നേതാവ് പോണ്‍ രാധാകൃഷ്ണന്‍, എച്ച് രാജ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വാഗതം ചെയ്തത്.

English summary
i spoke tamil at un pm modi praise tamil at chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X