കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രയ്ക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; ഭർത്താവിനൊപ്പമെന്ന് പ്രിയങ്ക!!

Google Oneindia Malayalam News

ദില്ലി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരെയുള്ള എൻഫോർസ്മെന്റ് ന‌ടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രിയങ്ക ഗാന്ധി. താൻ ഭർത്താവിനൊപ്പം തന്നെയാണെന്നും അവർ പ്രതികരിച്ചു. ചോദ്യംചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നിൽ ഹാജരായ ഭർത്താവ് റോബർട്ട് വദ്രയ്ക്കൊപ്പം പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു.

<strong>ശബരിമല; സുപ്രീംകോടതി വിധി ഏതായാലും ന‌ടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ</strong>ശബരിമല; സുപ്രീംകോടതി വിധി ഏതായാലും ന‌ടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ

താൻ ഭർത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാദ്യമായാണ് റോബർട്ട് വദ്രഒരു അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാകുന്നത്. ലണ്ടനിലെ വസ്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.

Priyanka Gandhi

എഐസിസി ജനറൽ സെക്രട്ടറിയായി ഇതചേ ദിവസം തന്നെയാണ് പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്തതും. എഐസിസി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയ്ക്ക് വന്‍ വരവേല്‍പാണ് കോണ്‍ഗ്രസ് പ്രവർത്തകർ നൽകിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. വ്യാഴാഴ്ച ചുമതലയേൽക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും ഒരു ദിവസം മുൂന്നേ തന്നെ ചുമതല ഏറ്റെടുക്കുകയായിന്നു.

നാല് മണിക്കൂറാണ് വദ്രയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറയുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. കേസില്‍ നേരത്തെ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിർദേശിക്കുകയും ചെയ്യുകയായിരുന്നു.

English summary
'I stand by my family,' says Priyanka Gandhi as ED questions her husband Robert Vadra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X