കളം മാറ്റി ചവിട്ടി ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും; കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്തുണ
ശ്രീനഗര്‍: ജമ്മുകാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്‍റെ മുഖ്യശത്രുക്കളില്‍ പലരും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കല്‍ എന്‍ഡിഎ സര്‍ക്കാരിന്‍റെ സഖ്യകക്ഷിയായിരുന്ന ടിഡിപിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

നടപടിയെ പിന്തുണയ്ക്കുന്നെന്ന് ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. കാശ്മീര്‍ ജനതയുടെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും നായിഡു കുറിച്ചു. മോദി സര്‍ക്കാരിന്‍റെ ബദ്ധശത്രുക്കളായിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബിഎസ് അധ്യക്ഷ മായാവതിയും നീക്കത്തെ പിന്തുണച്ചിരുന്നു.
കശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ബിഎസ്പി എംപി സതീഷ് ചന്ദ്ര രംഗത്തെത്തിയിരുന്നു. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്ലിനോട് തങ്ങള്‍ക്ക് യാതൊരു വിധ എതിര്‍പ്പുമില്ലെന്നും സതീഷ് ചന്ദ്ര പ്രതികരിച്ചത്. ഇത് കൂടാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവസേന എംപി സഞ്ജയ് റാവത്ത്, അണ്ണാ ഡിഎംകെ എന്നിവരും സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications