Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം വെളുപ്പിച്ചതല്ല, 200 കോടി കറുപ്പിച്ചു;പിടിയിലായ വ്യാപാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് പണവും വ്യാജരേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ദില്ലി: നിയമാനുസൃതമായി സമ്പാദിച്ച പണം കള്ളപ്പമാക്കി മാറ്റാന്‍ ശ്രമിച്ച ബിസിനസുകാരന്‍ പൂനെയില്‍ പിടിയില്‍. 200 കോടിയോളം വരുന്ന പണമാണ് ഇയാള്‍ കള്ളപ്പണമാക്കി മാറ്റാന്‍ ശ്രമിച്ചത്. പുതിയ നോട്ടുകള്‍ കിട്ടാനുള്ള തന്ത്രം എന്തായാലും ഇയാളെ വെട്ടിലാക്കിയിരിക്കുകയാണ്.

കള്ളപ്പണം വെളുപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് പണം കള്ളപ്പണമാക്കി സര്‍ക്കാരിന് നികുതി നഷ്ടമുണ്ടാക്കിയ കേസില്‍ പൂനൈയില്‍ നിന്നുള്ള വ്യാപാരി അറസ്റ്റിലാവുന്നത്. പൂനെയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് പണവും വ്യാജരേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഇത് അതുക്കും മേലെ

ഇത് അതുക്കും മേലെ

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് സപ്ലൈ ചെയ്യുന്നതിന് കള്ള ബില്ലുകളുണ്ടാക്കിയായിരുന്നു കളി. ഇത്തരം വ്യാജ ബില്ലുകളിന്മേല്‍ പണമിടപാട് നടത്തുകയും ഏജന്റുമാര്‍ മുഖേന ആ പണം ബാങ്കുകളില്‍ നിന്നു പിന്‍വലിച്ച് ശേഖരിക്കുകയുമായിരുന്നു ഇയാള്‍ അവലംബിച്ച രീതി.

 വെളുപ്പിക്കലല്ല, കറുപ്പിക്കല്‍

വെളുപ്പിക്കലല്ല, കറുപ്പിക്കല്‍

നിയമാനുസൃതമായ 200 കോടി രൂപയോളമാണ് ഇത്തരത്തില്‍ ഇയാള്‍ കള്ളപ്പണമാക്കി മാറ്റിയത്. കറപ്പിച്ചു. ഈ ഇടപാടിലൂടെ നികുതിയിനത്തില്‍ 20 കോടിയുടെ നേട്ടവും ഇയാള്‍ സര്‍ക്കാറില്‍ നിന്നു സ്വന്തമാക്കി.

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

കൃത്രിമരേഖകളുണ്ടാക്കി നികുതി വെട്ടിച്ച കേസിലും ഇയാള്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടറാണ്്
ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

യെ്ഡില്‍ കുരുങ്ങി

യെ്ഡില്‍ കുരുങ്ങി

വ്യാഴാഴ്ച ബിസിനസുകാരന്റെ പൂനെയിലെ കല്യാണി നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 13 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും വ്യാജ രേഖകളും കണ്ടെത്തിയിരുന്നു. കമ്പനിയുടെ അക്കൗണ്ടുകളും സഹായികളെയും ഉപയോഗിച്ചാണ് ഇയാള്‍ പണം കള്ളപ്പണമാക്കി മാറ്റിയത്.

അന്വേഷണം ബാങ്ക് വഴി

അന്വേഷണം ബാങ്ക് വഴി

പണം കള്ളപ്പണമാക്കി മാറ്റാന്‍ ബിസിനസുകാരനെ സഹായിച്ച ബാങ്ക് ജീവനക്കാരെക്കുറിച്ചും സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തിവരുന്നുണ്ട്. സ്വര്‍ണ്ണക്കട്ടികള്‍ നല്‍കി പഴയ നോട്ടുകള്‍ കൈവശപ്പെടുത്തിയെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

നികുതി വെട്ടിച്ചാല്‍ കുടുങ്ങും

നികുതി വെട്ടിച്ചാല്‍ കുടുങ്ങും

നോട്ട് നിരോധനത്തോടെ നികുതി വെട്ടിച്ച് കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്തുന്നതിനായി ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുകളും പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് നികുതി വെട്ടിപ്പ് നടത്തി പണം കള്ളപ്പണമാക്കി മാറ്റാനുള്ള ഇയാളുടെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+