കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്! കുമാരസ്വാമിയുടെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ് | Oneindia Malayalam

ബെംഗളൂരു: മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടകത്തിലെ വിവിധ ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. മാണ്ഡ്യ എംപിയുടെ ഓഫീസുകളിലും മന്ത്രി എച്ച്ഡി രേവണ്ണയുമായി ബന്ധമുള്ളവരുടെ വീടുകളിലും ബുധനാഴ്ച രാത്രി വൈകുവോളം വകുപ്പ് റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരുമായി ബന്ധമുള്ള ബിസിനസുകാരുടെ വീടുകളാലായിരുന്നു ബുധനാഴ്ച രാവിലെ മുതല്‍ വകുപ്പ് റെയ്ഡ് നടപടികള്‍ തുടങ്ങിയത്.

kumaraswamy3-17-1487322626

കഴിഞ്ഞ ദിവസമായിരുന്നു കുമാരസ്വാമിയുടെ വിവാദ വെളിപ്പെടുത്തല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ഉണ്ടാകാനും പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍.

സാധാരണഗതിയില്‍ സംസ്ഥാന പോലീസിന്‍റെ സംരക്ഷണയോടെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താറുള്ളത്. എന്നാല്‍ ബെംഗളൂരില്‍ റെയ്ഡ് നടത്താന്‍ ആദായ നികുതി വകുപ്പ് സിആര്‍പിഎഫിന്‍റെ സഹായം തേടിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിനായി 200 ഓളം കാബുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദായ നികുതി വകുപ്പിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പിനോടടുത്ത് ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇത് രാഷ്ട്രീയ വൈരാഗ്യമാണ്. ഇതുകൊണ്ടെന്നും കര്‍ണാടക സര്‍ക്കാരിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും കുമാരസ്വാമി തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

English summary
I-T Dept. starts raids hours after Kumaraswamy talks of ‘revenge politics’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X