• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മക്കും കൂട്ടർക്കും പണിയായി, റെയ്ഡ് നാലാം ദിനത്തിലേക്ക്..

  • By Ankitha

ചെന്നൈ: അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്കും കുടുംബത്തിനുമെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നാലാം ദിനത്തിലേക്ക്. ശശികലയുടെ അനന്തരവനും ജയ ടിവി , ജാസ് മൂവീസ് എന്നീവയുടെ സിഇഒയുമായ വിവേക് ജയരാമന്റെ ബാങ്കു അക്കൗഡുകൾ ഫ്രീസ് ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ നവംബറിന്റെ നോട്ട് നിരോധനത്തിനു ശേഷം ഈ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയാണ് വന്നിരിക്കുന്നത്. ഇതിനെ തുടർന്നാണ് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴ്ച മുതലാണ് ശശികലയുടെ ബന്ധു വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധ ആരംഭിച്ചത്. പരിശോധനയിൽ പല സ്ഥലത്തു നിന്നും കണക്കിൽ പെടാത്ത രൂപയും വിലപിടിപ്പുള്ള സാധനങ്ങളും കണ്ടെത്തിയിരുന്നു.

ഉത്തരകൊറിയൻ വിഷയത്തിൽ റഷ്യ ഇടപെടും? പുതിയ വെല്ലുവിളി ഉയർത്തി ട്രംപ്-പുടിൻ കൂടിക്കാഴ്ച...

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയുടെ ബന്ധുക്കളെ ലക്ഷ്യമിട്ടു നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ഓപ്പറേഷൻ ക്ലീൻബ്ലാക്ക് മണി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ ഓപ്പറേഷനിലൂടെ തമിഴ്നാട്ടിലും ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ട്. വ്യാഴ്ച 180 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.

സംഘികൾ വീണ്ടും വെട്ടിലായി, ടിപ്പു സുൽത്താൻ ജയന്തിയെ പിന്തുണച്ച് ശ്രീ ശ്രീ രവി ശങ്കറും

അനധികൃതത സ്വത്ത് കണ്ടെടുത്തു

അനധികൃതത സ്വത്ത് കണ്ടെടുത്തു

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണിയെന്ന പേരിൽ തമിഴ്നാട്ടിലും മറ്റും സ്ഥലങ്ങളിലും നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് നാലാം ദിവസം പിന്നിട്ടു. കൃത്യമായ രേഖകളില്ലാത്ത 5.5 കോടി രൂപയും 15 കിലോ സ്വർണ്ണവും 15000 കോടി രൂപയുടെ അനധികൃത നിക്ഷേപവും ഇതു വരെ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. റെയ്ഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആദായനികുതി വകുപ്പിന്റെ ദില്ലിയിലെ ഓഫീസിലേയ്ക്ക് അയച്ചിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

കോളേജ് ഹോസ്റ്റലിൽ നിന്ന് സ്വർണ്ണം

ശശികലയുടെ സഹോദരൻ വി ദിവാകരന്റെ ഉടമസ്ഥതയിലുളള കോളേജ് ഹോസ്റ്റലിൽ നിന്നും വജ്രങ്ങളും സ്വിസ് വാച്ചുകളും വിലപിടിപ്പുള്ള മറ്റു സാധാനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിന്ന് കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. മന്നാർഗുഡിയിലെ സുന്ദരകോട്ടയിൽ പ്രവർത്തിക്കുന്ന വനിത കോളേജിലെ അടച്ചിട്ടിരുന്ന മുറിയിൽ നിന്നാണ് വസ്തുക്കൾ കണ്ടെടുത്തത്. വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിശോധനക്കായി കോളേജിൽ പ്രവേശിക്കാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ കുറച്ചു പേർ ചേർന്ന് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പരിശോധന നടന്നത്.

ജയ ടിവിയിൽ റെയ്ഡ്

ജയ ടിവിയിൽ റെയ്ഡ്

വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത് അണ്ണാഡിഎംകെയുടെ ഉടമസ്ഥതയിലുള്ള ചാനലായ ജയടിവിയിലും എംജി ആർ സ്ഥാപിച്ച ദിനപത്രമായ നമധുവിന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. അതേ ദിവസം തന്നെ 187 പരം സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് ശശികലയുടെ മരുമകൻ വിവേക് ജയരാമൻ ജയ ടിവിയുടെ സിഇഒ. വിവേകിന്റെ ബാങ്ക് അക്കൗണ്ടുകൾ ഇപ്പോൾ മരവിപ്പിച്ചിട്ടുണ്ട്.

ബന്ധു വീടുകളിൽ വ്യാപക റെയ്ഡ്

ബന്ധു വീടുകളിൽ വ്യാപക റെയ്ഡ്

ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ച ദിവസം സ്ഥാപനങ്ങളിൽ കൂടാതെ ശശികലയുടെ ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു.തഞ്ചാവൂരുള്ള ശശികലയുടെ ഭർത്തവ് നടരാജന്റെ വസതിയിലും റ്റി നഗറിലുള്ള അനന്തിരവൾ കൃഷ്ണ പ്രിയയുടേയും, ഇവരുടെ സഹോദരൻ ദിവാകരന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അണ്ണാഡിഎംകെ നേതാവ് ദിനകരൻരെ നിലഗിരിയിലുള്ള വീട്ടും ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നിരുന്നു. കൂടാതെ കോയമ്പത്തൂരിലുള്ള ഓഫീസുകളിലും ബന്ധു വീടുകളിലും പരിശോധിച്ചിരുന്നു.

 കേന്ദ്രം തങ്ങളെ ഇല്ലാതാക്കൻ ശ്രമിക്കുന്നു

കേന്ദ്രം തങ്ങളെ ഇല്ലാതാക്കൻ ശ്രമിക്കുന്നു

വ്യാജ കേസുകൾ കെട്ടിച്ചമച്ച് തങ്ങളെ കേന്ദ്ര സർക്കാർ വേരോടെ നശിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നു അണ്ണാഡിഎംകെ നേതാവും ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരൻ ആരോപിച്ചു. എന്നാൽ സർക്കാരിന്റെ മോഹം വെറും വ്യാമോഹമാണെന്നും ദിനകരൻ പറഞ്ഞു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങൾ കാണുന്നുണ്ട് . സത്യം അവർക്ക് മനസിലാകും. ഇത്തരത്തിലുള്ള റെയ്ഡ് നടത്തി തങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നത് സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും ടിടിവി പറഞ്ഞു.

ശശികല ജയിലിൽ

ശശികല ജയിലിൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ തടവ് ശിക്ഷയിൽ കർണ്ണാടക ജയിലിൽ കഴിയുകയാണ് അണ്ണാഡിഎംകെ നേതാവ് വികെ ശശികല .നാലു വർഷത്തെ തടവ് കൂടാതെ 10 കോടി രൂപ പിഴയും വിചാരണ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1999-96 കാലഘട്ടത്തിൽ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽ ശിക്ഷ അനുഭവിക്കുന്നത്‍. നേരത്തെ തന്നെ വിചാരണ കോടതി ഇവർ കുറ്റക്കാരാണെന്നു വിധിച്ചിരുന്നു. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കര്‍ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

English summary
: At least 100 bank accounts of shell companies allegedly managed by Jaya TV MD Vivek Jayaraman, a nephew of convicted AIADMK leader V K Sasikala, have been frozen, said I-T sources on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more