കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനമ കേസ്: അമിതാഭ് ബച്ചന്‍ കുടുങ്ങുമോ...?രേഖകള്‍ തേടി നികുതി ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക്!!

ബിഗ് ബിയുടെ പങ്ക് അന്വേഷിക്കുന്നു

  • By Anoopa
Google Oneindia Malayalam News

ദില്ലി: പാനമ കേസുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് അന്വേഷണം ബോളിവുഡ് താരം അമിതാഭ് ബച്ചനിലേക്കും നീളുന്നു. പാനമ കേസില്‍ ഉയര്‍ന്നു വന്ന പേരുകളില്‍ പ്രമുഖരുടെ ഗണത്തില്‍ പെട്ടയാളാണ് അമിതാഭ് ബച്ചന്‍. ബച്ചനു പുറമേ പാനമ രേഖകളില്‍ പ്രതിപാദിക്കുന്ന മറ്റു പ്രമുഖരിലേക്കും ഇന്‍കം ടാക്‌സ് അന്വേഷണം നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ധനകാര്യ കമ്പനിയായ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ടാക്‌സ് ഹാവെന്‍ എന്നു വിശേഷിക്കപ്പെടുന്ന സ്വതന്ത്ര ധനകാര്യ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലുള്ളതാണ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും അന്വേഷിച്ചു വരികയാണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം ഊര്‍ജ്ജിതം

അന്വേഷണം ഊര്‍ജ്ജിതം

പാനമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി അയോഗ്യനാക്കിയതിനു ശേഷമായിരുന്നു മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി. അപ്പോഴും പാനമ രേഖകളില്‍ പ്രതിപാദിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മെല്ലെപ്പോക്ക് തുടരുകയാണെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇവരെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കുറ്റം ചെയ്തിട്ടില്ലെന്ന് ബച്ചന്‍

കുറ്റം ചെയ്തിട്ടില്ലെന്ന് ബച്ചന്‍

എന്നാല്‍ പാനമ രേഖകളില്‍ പ്രതിപാദിക്കുന്ന കമ്പനികളൊന്നും തന്റെ പേരില്‍ ഇല്ലെന്ന് ബച്ചന്‍ അറിയിച്ചതായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. വിവരങ്ങള്‍ കൃത്യമായി ലഭിച്ചതിനു ശേഷം മാത്രമേ ബച്ചനെതിരെ കൂടുതല്‍ അന്വേഷണം ആരംഭിക്കൂ എന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. രേഖകള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ(സിബിഡിറ്റി) ഉയര്‍ന്ന ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലേക്ക് അയച്ചതായും രേഖഖള്‍ വിശകലനം ചെയ്താല്‍ മാത്രമേ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാകൂ എന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബച്ചന്‍ മാത്രമല്ല

ബച്ചന്‍ മാത്രമല്ല

അമിതാബ് ബച്ചനു പുറമേ മറ്റു സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കന്‍മാരുടേയും വ്യാവസായിക പ്രമുഖരുടേയും പേരുകള്‍ പാനമ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്‍, മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ്, അമിതാബ് ബച്ചന്റെ മരുമകളും ബോളിവുഡ് താരവുമായ ഐശ്വര്യാ റായിയുടേയും പേരുകള്‍ ഇക്കൂട്ടത്തിലുണ്ട്.

എന്താണ് പാനമ പേപ്പറുകള്‍

എന്താണ് പാനമ പേപ്പറുകള്‍

പാനമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊനെസ്‌ക എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും ചോര്‍ന്ന രേഖകളാണ് പാനമ പേപ്പറുകള്‍. 35 രാജ്യങ്ങളില്‍ മൊസാക് ഫൊനെസ്‌കക്ക് ഓഫീസുകളുണ്ട്. 1977 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലായി 11.5 മില്യന്‍ രേഖകളാണ് മൊസാക് ഫൊനെസ്‌കക്ക് ഉള്ളത്. 2,14,000 വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള രേഖകളാണിത്. വിദേശരാജ്യങ്ങളില്‍ നിക്ഷേപമുള്ള 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ പേരുകള്‍ പാനമ രേഖകളിലുണ്ട്.

മൊസാക് ഫൊനെസ്‌ക

മൊസാക് ഫൊനെസ്‌ക

വിദേശ രാജ്യങ്ങളിലുള്ള സാമ്പത്തിക നിക്ഷേപത്തിന് സഹായം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ്
മൊസാക് ഫൊനെസ്‌ക. വിദേശരാജ്യങ്ങളില്‍ സ്ഥാപിക്കുന്ന കമ്പനികളുടെ നടത്തിപ്പ് ഒരു വര്‍ഷത്തേക്ക് സൗജന്യമായാണ് മൊസാക് ഫൊനെസ്‌ക ചെയ്തു നല്‍കുന്നത്. നികുതി വെട്ടിച്ച് പണം നിക്ഷേപിക്കാന്‍ കഴിയുന്ന പല വിദേശ ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിക്കുന്നു.

സ്വതന്ത്ര ധനകാര്യ സ്ഥാപനങ്ങള്‍

സ്വതന്ത്ര ധനകാര്യ സ്ഥാപനങ്ങള്‍

ഓരോ രാജ്യത്തിനകത്തും പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണിവ.കുറഞ്ഞ നികുതി മാത്രമാണ് ധനാകര്യ സ്ഥാപനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്ന ധനകാര്യ മേഖലയാണ് പാനമ. ഇപ്രകാരം ലോകത്തില്‍ 46 ധനകാര്യ കേന്ദ്രങ്ങളുണ്ടെന്നാണ് ഐഎംഎഫിന്റെ കണ്ടെത്തല്‍. മൗറീഷ്യസ്, സീഷെല്‍സ് കുക്ക് ഐലന്റ്, കേ മാന്‍ ഐലന്റ്സ്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, കരീബിയന്‍ ദ്വീപുകള്‍, ഐല്‍ ഓഫ് മാന്‍, സെന്റ് കിറ്റ്സ് തുടങ്ങിയ ദ്വീപുരാജ്യങ്ങളും ഗ്രാനഡ, ദുബായ്, ബഹ്റിന്‍ തുടങ്ങിയ ചെറു രാജ്യങ്ങളും ഇത്തരത്തില്‍ സ്വതന്ത്രധനകാര്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ രാജ്യങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഉദാഹരമാണ് അമേരിക്കയിലെ അന്താരാഷ്ട്ര ബാങ്കിങ് ഫെസിലിറ്റി, ജപ്പാനില്‍ ജാപ്പനീസ് ഓഫ്ഷോര്‍ മാര്‍ക്കറ്റ്, തായ്ലന്റില്‍ ഇന്റര്‍നാഷണല്‍ ബാങ്കിങ് ഫെസിലിറ്റി എന്നിവ.

നിയന്ത്രണം ഇല്ല

നിയന്ത്രണം ഇല്ല

ഇത്തരം കടലാസു കമ്പനികള്‍ വളരെ എളുപ്പത്തില്‍ തുറക്കാനും പൂട്ടാനും കഴിയും. ഇവയ്ക്കു മേലുള്ള മൂലധന നിയന്ത്രണങ്ങളും കുറവായിരിക്കും. വിദേശനാണയ വിനിമയ നിയന്ത്രണങ്ങള്‍ ഇവയ്ക്കു മേല്‍ ഉണ്ടാകില്ല. ഒരു മുറിക്കുള്ളിലോ വീട്ടിലോ ആയിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യങ്ങളില്‍ നിന്നുള്ള നികുതി വെട്ടിച്ചാണ് പലരും ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്.

English summary
I-T lens on Amitabh Bachchan, others in Panama case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X