കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന ഭരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ കരാറുകാര്‍ക്കെതിരെ റെയ്ഡ്! 735 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

Google Oneindia Malayalam News

മുംബൈ: ശിവസേന ഭരിക്കുന്ന ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍റെ കരാറുകാര്‍ക്കെതിരെ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. നവംബര്‍ 6 നാണ് 37 ഇടങ്ങളില്‍ ആദായ വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 735 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കേയാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്.

shivsenasha

നവംബര്‍ 6 നാണ് കോര്‍പ്പേറഷന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റുനടത്തുന്ന കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നത്. 30 കരാറുകാരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളില്‍ നിന്ന് വ്യാപകമായി വായ്പാ തട്ടിപ്പുകളും വലിയ രീതിയില്‍ നികുതി വെട്ടിപ്പുകളും നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിര്‍ജീവമായ കമ്പനികളുടെ പേരില്‍ കരാര്‍ എടുത്ത് തട്ടിപ്പ് നടത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ബാങ്ക് വായ്പകള്‍ ഒഴിവാക്കി സ്ഥാവര വസ്തുക്കളിലും ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും നിക്ഷേപം കരാറുകാര്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. നവംബര്‍ 6 മുതല്‍ മുംബൈ, സൂറത്ത് എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന ബിജെപിയുമായി ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ശിവസേന. ആദായ നികുതി റെയ്ഡ് പ്രതികാര രാഷ്ട്രീയമാണെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.

കൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്‍റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവുംകൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്‍റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവും

'ശിശുദിനം നെഹ്റു അന്തരിച്ച സുദിനം'; പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എംഎം മണി'ശിശുദിനം നെഹ്റു അന്തരിച്ച സുദിനം'; പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എംഎം മണി

 മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ

English summary
I-T raids BMC contractors,Rs 735 crore financial irregularities found says officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X