കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഫി കിംഗിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ്: കഫേ കോഫിഡേയില്‍ നികുതി വെട്ടിപ്പ്, സത്യം ഉടന്‍ പുറത്തുവരും!

മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ

Google Oneindia Malayalam News

ചിക്കമംഗളൂരു: കഫേ കോഫി ഡേ ശൃഖല ഉടമയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്. കഫേ കോഫി ഡേ ഉടമ വിഡി സിദ്ധാര്‍ത്ഥയുടെ വീട്ടിലും സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ. ചിക്കമംഗളൂരുവിലെ നല്ലൂരു ഗേറ്റിലുള്ള കഫേ കോഫി ഡേ ആസ്ഥാനത്തും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ ബിസിനസ് ശൃംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപക ഉടമയാണ് സിദ്ധാര്‍ത്ഥ.

 നികുതി വെട്ടിപ്പ് തടയാന്‍

നികുതി വെട്ടിപ്പ് തടയാന്‍

നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടി ആദായനികുതി വകുപ്പ് രാജ്യത്ത് നടത്തി വരുന്ന റെയ്ഡിന്‍റെ ഭാഗമാണ് ആദായനികുതി വകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ എസ് രമേഷ് പറഞ്ഞു. സിദ്ധാര്‍ത്ഥയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്ന് സമ്മതിച്ച ആദായനികുതി വകുപ്പ് കൂടുതല്‍ വിവരങ്ങള്‍ വഴിയേ വെളിപ്പെടുത്താമെന്ന് വ്യക്തമാക്കുകയും ചെയ്തു.

സ്ഥാപനങ്ങളില്‍ കൂട്ട റെയ്ഡ്

സ്ഥാപനങ്ങളില്‍ കൂട്ട റെയ്ഡ്

ബെംഗളൂരു, മുംബൈ, ചെന്നൈ, ചിക്കമംഗളൂരു, എന്നിവിടങ്ങളിലായി 20 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കര്‍ണ്ണാടക, ഗോവ എന്നീ പ്രദേശങ്ങളിലുള്ള മുതിര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

സ്ഥാപനങ്ങളില്‍ പരിശോധന

സ്ഥാപനങ്ങളില്‍ പരിശോധന

മുദിഗരെ താലൂക്കിലെ രണ്ട് എസ്റ്റേറ്റുകള്‍, ചിക്കമംഗളൂരുവിലെ രണ്ട് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, സെറായി റിസോര്‍ട്ട് എന്നിവിടങ്ങളിലായാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ചിക്കമംഗളൂരു ജില്ലയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടന്നതായും വിവരമുണ്ട്. ചെന്നൈയില്‍ സികാല്‍ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

വൈരാഗ്യം തീര്‍ത്തതോ

വൈരാഗ്യം തീര്‍ത്തതോ

46 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കൂടിയായിരുന്ന എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് പുറത്തവരികയും ബിജെപിയില്‍ ചേരുകയും ചെയ്തത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു എസ്എം കൃഷ്ണ.

English summary
Senior officers of Income Tax Department, Karnataka and Goa region carried out inspections in the various company offices/ properties owned by V G Siddharatha, son-in-law of former Karnataka chief minister SM Krishna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X