കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പുതിയ കോണ്‍ഗ്രസ്! പ്രിയങ്കയുടെ റാലിയിലെ സ്ത്രീപക്ഷ അഭിസംബോധന ചര്‍ച്ചയാകുന്നു!

  • By
Google Oneindia Malayalam News

അധികാരത്തില്‍ ഏറിയാല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്‍റിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം നല്‍കുമെന്ന് കഴിഞ്ഞ് ദിവസമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം. ആഹ്വാനത്തെ സ്ത്രീകള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്.

രാഹുല്‍ മാത്രമല്ല സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തന്‍റെ സ്ത്രീപക്ഷ നിലപാടിന് കൈയ്യടി നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് വിഭിന്നമായി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രിയങ്ക സ്ത്രീകളെ അഭിസംബോധന ചെയ്ത രീതിയാണ് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നത്.

 മോദിയുടെ ജന്‍മനാട്ടില്‍

മോദിയുടെ ജന്‍മനാട്ടില്‍

മോദിയുടെ ജന്‍മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്‍റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. പ്രസംഗത്തിന്‍റെ തുടക്കത്തില്‍ അവര്‍ ജനങ്ങളെ നോക്കി അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു.

 പ്രസംഗം തുടങ്ങി

പ്രസംഗം തുടങ്ങി

'ബെഹ്നോം ഓര്‍ ബായിയോം' എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്‍റെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ഭായിയോം ഓര്‍ ബഹനോം എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

 കോണ്‍ഗ്രസ് എംപി

കോണ്‍ഗ്രസ് എംപി

അതേസമയം പ്രിയങ്കയുടെ പ്രസംഗം തുടക്കത്തില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് ആയിരുന്നു ഇത് ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയത്.

 മാതൃകാപരം

മാതൃകാപരം

ആദ്യം പുരുഷനെ അഭിസംബോധന ചെയ്യുന്നതിന് പകരം സ്ത്രീകളെ ആണ് പ്രിയങ്ക അഭിസംബോധന ചെയ്തത് എന്നായിരുന്നു അവര്‍ ട്വിറ്റില്‍ കുറിച്ചത്.ഇത് മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.

 മറുപടി പറഞ്ഞ് പ്രിയങ്ക

മറുപടി പറഞ്ഞ് പ്രിയങ്ക

ഇതിന് മറുപടിയുമായി പ്രിയങ്കയും എത്തി. ആരും അത് ശ്രദ്ധിച്ചില്ലെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്.ഇത് മാത്രമല്ല രാഹുലിന്‍റേയും പ്രിയങ്കയുടേയും നേതൃത്വത്തിലുള്ള ' പുതിയ കോണ്‍ഗ്രസ്' സ്ത്രീപക്ഷ നിലപാടുകളില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

 സ്ത്രീകള്‍ക്ക് പ്രാധാന്യം

സ്ത്രീകള്‍ക്ക് പ്രാധാന്യം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി പൊതുവേദിയില്‍ എത്തുന്നുവെന്നിടത്താണ് കൈയ്യടി കൂടുതല്‍.

 സ്വാധീന ശക്തികള്‍

സ്വാധീന ശക്തികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളാണ് സ്വാധീന ശക്തികളാവുകയെന്ന് കോണ്‍ഗ്രസിന്‍റെ ഡാറ്റാ അനലിറ്റിക്സ് വിഭാഗം വ്യക്തമാക്കുന്നു. അതുകൊണ്ട് സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാകും കോണ്‍ഗ്രസ് നടത്തുക.

 തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

രാജ്യത്തെ തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ ഇരകള്‍ കുടുംബത്തിലെ സ്ത്രീകളാണ്. വരുമാനം കണ്ടെത്താനാകാതെ കുടംബം നോക്കാനാവതെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അവര്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 കര്‍ഷകരും

കര്‍ഷകരും

സര്‍ക്കാരിന്‍ററെ കര്‍ഷക ദ്രോഹ നയങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മണ്ണില്‍ നിന്നും അന്നം കണ്ടെത്താനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ അത് കുടുംബം നോക്കുന്ന സ്ത്രീകളേയും ദുരിത്തതിലാക്കും.

 അനലറ്റിക്സ് വിഭാഗം

അനലറ്റിക്സ് വിഭാഗം

ഇതിന് അവര്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും, അനലിറ്റ്ക്സ് വകുപ്പ് തലന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയാകും സര്‍ക്കാരിന് തിരിച്ചടിയാകുകയെന്നാണ് കോണ്‍ഗ്രസ് അനലറ്റിക്സ് വിഭാഗം നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.

 അസംതൃപ്തര്‍

അസംതൃപ്തര്‍

അതേസമയം പുല്‍വാമയും ബാലക്കോട്ടും വിഷയങ്ങള്‍ ആകുമെങ്കിലും സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിച്ചതില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്.

English summary
I thought no one noticed: Priyanka Gandhi on starting debut speech with behnon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X