കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് ചെയ്തിട്ടില്ല, ഒന്നിനെക്കുറിച്ചും ഭയമില്ല, ദില്ലി പോലീസിനെ പേടിക്കുന്നില്ലെന്നും ഐഷി ഘോഷ്

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു അക്രമത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കമുളള ഇടത് വിദ്യാര്‍ത്ഥി നേതാക്കളെ പ്രതികളാക്കിയിരിക്കുകയാണ് ദില്ലി പോലീസ്. പുറത്ത് വിട്ട പ്രതിപ്പട്ടികയില്‍ ഐഷി അടക്കം 7 ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണുളളത്. രണ്ട് പേര്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍. താന്‍ അടക്കമുളളവരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഐഷി ഘോഷ് രംഗത്ത് എത്തി.

ദില്ലി പോലീസ് അവരുടെ അന്വേഷണം നടത്തട്ടെയെന്നും താന്‍ എങ്ങനെ ആക്രമിക്കപ്പെട്ടു എന്നതിന്റെ തെളിവ് കയ്യിലുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. താന്‍ ഒരു അക്രമവും ജെഎന്‍യുവില്‍ നടത്തിയിട്ടില്ല. പോലീസ് എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം നീക്കം നടത്തുന്നതെന്ന് അറിയില്ലെന്നും ഐഷി പറഞ്ഞു.

JNU

തെറ്റൊന്നും ചെയ്യാത്തത് കൊണ്ട് തന്നെ തനിക്ക് ഒന്നിനെക്കുറിച്ചും ഭയമില്ല. അന്വേഷണം നീതിയുക്തമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. തനിക്ക് നീതി ലഭിക്കും. പക്ഷേ എന്തുകൊണ്ടാണ് ദില്ലി പോലീസ് ഇത്ര പക്ഷപാതപരമായി പെരുമാറുന്നത്. താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ പോലും ഇട്ടിട്ടില്ല. ഒരക്രമവും താന്‍ നടത്തിയിട്ടില്ലെന്നും ഐഷി പറഞ്ഞു.

ജെഎന്‍യു വൈസ് ചാന്‍സലര്‍ക്ക് മേലെ തങ്ങള്‍ക്കുളള വിശ്വാസം പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. ദില്ലി പോലീസ് തന്നെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത് പുതിയ കഥയുണ്ടാക്കാനാണ്. തനിക്കെതിരെ എന്തൊക്കെ തെളിവുകളുണ്ടോ അവ ദില്ലി പോലീസ് പൊതുജന മധ്യത്തില്‍ കാണിക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ദില്ലി പോലീസിനെ പേടിയില്ല. നിയമത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ജനാധിപത്യപരവും സമാധാനപരവുമായി ഇനിയും സമരം തുടരുമെന്നും ഐഷി വ്യക്തമാക്കി.

English summary
I too have evidence of how I was attacked, Says JNUSU president Aishi Ghosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X