കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗയുടെ മകളാണ്... ആ സിംഹത്തെ പിടിച്ച് കെട്ടി, ദിഗ് വിജയ് സിംഗിനെ പരിഹസിച്ച് ഉമാഭാരതി!!

Google Oneindia Malayalam News

ഭോപ്പാല്‍: ദിഗ് വിജയ് സിംഗിന്റെ കടുവാ വേട്ട പരാമര്‍ശത്തിന് മറുപടിയുമായി ഉമാ ഭാരതി. താന്‍ ദുര്‍ഗാ ദേവിയുടെ മകളാണെന്ന് അവര്‍ പറഞ്ഞു. അവരാണ് രജോഗഡിലെ സിംഹത്തെ 2003ല്‍ പിടിച്ച് കെട്ടിയതെന്ന് ഓര്‍ക്കണമെന്നും ഉമാ ഭാരതി പരിഹസിച്ചു. 2003ല്‍ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള ബിജെപിയായിരുന്നു. പത്ത് വര്‍ഷത്തെ ഭരണമാണ് അന്ന് അവസാനിച്ചത്. പിന്നീട് 2018ലായിരുന്നു കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലെത്തിയത്.

1

ദിഗ് വിജയ് സിംഗിന്റെ പിതാവ് ബാലഭദ്ര സിംഗ് രജോഗഡിലെ രാജാവായിരുന്നു. ഗ്വാളിയോറില്‍ ഭാഗമായ ഇത് ഗുണയിലാണ് ഇപ്പോഴുള്ളത്. താന്‍ പിടിച്ച് കെട്ടിയ ശേഷം ആ സിംഹത്തിന് ഒന്ന് അനങ്ങാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും തളച്ചിട്ട സ്ഥലത്ത് തന്നെയാണ് അത് ഇരിക്കുന്നതെന്നും ഉമാ ഭാരതി പറഞ്ഞു. ഞാന്‍ ദുര്‍ഗയുടെ മകളാണ്. ഏത് സിംഹത്തെയും മറികടന്ന് പോകാന്‍ തനിക്ക് സാധിക്കുമെന്നും ഉമാഭാരതി പറഞ്ഞു. അതേസമയം മധ്യപ്രദേശിലെ മന്ത്രിസഭാ വികസനത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്കേറ്റം ശക്തമായിരിക്കുന്നത്.

Recommended Video

cmsvideo
Rahul Gandhi 2.0 is hit or Miss? | Oneindia Malayalam

നേരത്തെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ കടുവ ജീവനോടെയുണ്ടെന്ന വാദവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ കുറേ കടുവകളെ മാധവറാവു സിന്ധ്യക്കൊപ്പം ചേര്‍ന്ന് വേട്ടയാടിയിട്ടുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചിരുന്നു. അതിനാണ് ഉമാ ഭാരതി മറുപടി നല്‍കിയത്. ബിജെപിയിലെ ഭാവിയെ കുറിച്ചും അവര്‍ മറുപടി നല്‍കി. താന്‍ മൗഗ്ലിയെ പോലെയാണെന്ന് അവര്‍ പറഞ്ഞു. താനും കാട്ടില്‍ തന്നെയാണ് വളര്‍ന്നത്. അതും വന്യമൃഗങ്ങള്‍ക്കൊപ്പം. അതുകൊണ്ട് അവയെ ഭയമില്ലെന്നും ഉമാഭാരതി പറഞ്ഞു.

ഞാന്‍ മൗഗ്ലിയെ പോലെയാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും ഭയക്കുന്നില്ല. പാര്‍ട്ടി എന്നെ എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് ഭംഗിയായി നിറവേറ്റുമെന്ന് ഉമാഭാരതി പറഞ്ഞു. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ച് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ വരവിനെയും ഉമാഭാരതി അഭിനന്ദിച്ചു. ബിജെപിയിലേക്ക് സിന്ധ്യ നേരത്തെ വരേണ്ടതായിരുന്നു. വിജയരാജെ സിന്ധ്യ മാധവറാവുവിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴത് മകന്‍ നിറവേറ്റിയെന്നും ഉമാഭാരതി പറഞ്ഞു. പാര്‍ട്ടിയില്‍ ഒരുപ്രശ്‌നവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

English summary
i tranquilised raghogarh lion uma bharti mocks digvijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X