കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചു, പക്ഷേ അദ്ദേഹം വാക്ക് മാറ്റി..'

നിക്ഷേപിക്കാനുള്ള പണത്തിന് വിശദീകരണം നൽകണം, മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് പ്രൊഫസർ ആര്‍ രാം കുമാർ ചെക്കിൽ എഴുതി നൽകിയ വിശദീകരണമാണ് വൈറലാകുന്നത്

  • By Deepa
Google Oneindia Malayalam News

തിരുവനന്തപുരം/ മുംബൈ : അഞ്ഞൂറിന്റെയും ആയിരത്തിന്റെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനെത്തുന്നവർ പോലും വെട്ടിലായിരിക്കുകയാണ്.
5000 രൂപയിൽ അധികം നിക്ഷേപവുമായി ചെന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നായിരുന്നു നിബന്ധന. സംസ്ഥാന ആസൂത്രണ
ബോര്‍ഡ് അംഗവും മുംബൈ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും ഡീനുമായ ആര്‍ രാം കുമാറിനും അത്തരം ഒരു അനുഭവം ഉണ്ടായി
അദ്ദേഹം ബാങ്കിൽ എഴുതി നൽകിയ ചെക്ക് വൈറലായിരിക്കുകയാണ്.

Cheque by Ram Kumar

'ഞാന്‍ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകള്‍
നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി'. ഇങ്ങനെ പ്രൊഫ.രാം കുമാർ ചെക്കിൽ എഴുതി
നൽകിയതോടെ കാഷ്യർ പരുങ്ങലിലായി. മറ്റെന്തെങ്കിലും ഒരു കാരണം എഴുതി നൽകാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടെങ്കിലും
കള്ളം പറയാൻ തയ്യാറല്ലെന്ന് രാം കുമാർ പറഞ്ഞു. ഗത്യന്തരമില്ലാതെ ഒടുവിൽ ബാങ്ക് ചെക്ക് സ്വീകരിക്കുകയായിരുന്നു.

ഡിസംബർ 31വരെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ പൊതുജനങ്ങൾക്ക് സൌകര്യം ഉണ്ടെന്നായിരുന്നു നവംബറിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഇടയ്ക്ക് വെൌച്ച് കേന്ദ്രം നിലപാട് മാറ്റി. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് ഇനി ബാങ്കുകളിലേക്ക് തിരികെ എത്താനുള്ളത്. നോട്ടുകൾ കള്ളപ്പണമായി സൂക്ഷിച്ചിരിക്കുകയാണെന്ന വാദത്തിന് വിരുദ്ധമാണ്
ഈ കണക്കുകളെന്നതിനാൽ സർക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

പ്രൊഫ.രാം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ധനകാര്യമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്. ഇത് പോലെ എല്ലാവരും
എഴുതാൻ തയ്യാറായാൽ മോദി നാണംകെടുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു..

English summary
Economics professor's facebook post become viral, 'i trusted Prime minister But...'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X