കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാളെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് എനിക്കത് നേടിയെടുക്കണം, നിര്‍ഭയ പ്രതികളിലൊരാളുടെ ഭാര്യ കോടതിയില്‍

Google Oneindia Malayalam News

ദില്ലി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട നടപടികളിലേക്ക് ജീഹാര്‍ ജില്‍ അധികൃതര്‍ കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം മീററ്റ് സ്വദേശിയായ ആരാച്ചാര്‍ കഴിഞ്ഞ ദിവസം പരീക്ഷിച്ചു. ഇതുവരെ ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തീഹാര്‍ ജയിലിലുണ്ടായിരുന്നത്. എന്നാല്‍ നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നതിനായി പ്രത്യേകം കഴുമരം ഒരുക്കുകയായിരുന്നു.

nirbhya

എന്നാല്‍ ഇതിനിടെ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ ഇപ്പോള്‍ തനിക്ക് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ബീഹാറിലെ ഔറംഗബാദിലെ കോടതിയിലാണ് ഭാര്യ പുനിത സിംഗ് സമീപിച്ചിരിക്കുന്നത്. തനിക്ക് വിധവയായി ജീവിക്കാനാവില്ലെന്നും അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നെന്നും പുനിത സിംഗ് കോടതിയെ അറിയിച്ചു.

അക്ഷയ് കുമാര്‍ സിംഗില്‍ നിന്നും വിവാഹമോചനം നേടാന്‍ പുനിത സിംഗിന് അവകാശമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 (2) പ്രകാരം വിവാഹ മോചനം നേടാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഭാര്യയ്ക്ക് വിവാഹ മോചനം നേടിയെടുക്കാനുള്ള അവകാശമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകരും മാധ്യമങ്ങളെ അറിയിച്ചു.

ഇതിനിടെ, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ദില്ലി കോടതി തള്ളിയിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മറ്റൊരു കേസില്‍ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത് തന്നെ 2012 ഡിസംബര്‍ 17-നാണ് ദില്ലിയില്‍ എത്തിച്ചതെന്നും വധശിക്ഷ വിധിക്കാന്‍ കാരണമായ കുറ്റകൃത്യം നടക്കുമ്പോള്‍ (ഡിസംബര്‍ 16) ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു മുകേഷ് സിങ് ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വധശിക്ഷ നീട്ടിക്കൊണ്ടുപോവാനുള്ള പ്രതി പുതിയ ഹര്‍ജിയുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസീക്യൂട്ടര്‍ വാദിച്ചു. ജയില്‍ കടുത്ത പീഢനം നേരിടേണ്ടി വരുന്നുവെന്നും പ്രതി ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ച മുകേഷ് സിങിന്റെ അഭിഭാഷകനെ വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റുന്നത്. ഇന്ന് പകല്‍ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. ഇതിനായി നാല് പ്രതികളുടേയും അതേ ഭാരത്തിലുള്ള ഡമ്മികള്‍ തയ്യാറാക്കിയിട്ടുണ്ട്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് തൂക്കിലേറ്റുന്നത്.

English summary
I Want Divorce Before He Is Hanged Akshaykumar sing Wife On Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X