കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളുടെ ലക്ഷ്യം മറ്റെന്തോ!! ഹസിന്‍ ഏതറ്റം വരെ പോകുമെന്ന് നോക്കട്ടെയെന്ന് ഷമി!!

  • By Desk
Google Oneindia Malayalam News

അനുനയ ചര്‍ച്ചകള്‍ക്കൊന്നും ഇടംകൊടുക്കാതെ ഹസിന്‍-ഷമി വിവാദം ഓരോ ദിവസവും പല പല ആരോപണങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. തന്നെ ഷമി പീഡിപ്പിക്കുകയാണെന്നും മറ്റ് സ്ത്രീകളുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും വ്യക്തമാക്കി ഹസിന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പിന്നീട് മാച്ച് ഫിക്സിങ്ങ് അടക്കമുള്ള ആരോപണങ്ങള്‍ ഷമിക്കെതിരെ ആരോപിച്ചതോടെ താരത്തിന്‍റെ ക്രിക്കറ്റ് ജീവിതവും അവതാളത്തിലായി.സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഹസിന്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും സ്ക്രീന്‍ ഷോട്ടുകളെല്ലാം വ്യാജമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവ് നിരത്താന്‍ ഹസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷമി.

വരുന്നിടത്ത് കാണാം

വരുന്നിടത്ത് കാണാം

ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് നിരത്താന്‍ ഇതുവരെ ഹസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഹസിന്‍ ഏതറ്റം വരെ പോകുമെന്ന് നോക്കാമെന്നാണ് ഷമി വ്യക്തമാക്കിയത്. വിവാദം ഉന്നയിച്ചതിന് പിന്നാലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ താന്‍ ഹസിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് അവള്‍ ഒരുക്കമായിരുന്നില്ല. ഹസിന്‍ ഉയര്‍ത്തിയ വിവാദവും തന്‍റെ ക്രിക്കറ്റ് ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. തന്‍റ കരിയര്‍ നശിപ്പിക്കുകയാണ് ഹസിന്‍റെ ലക്ഷ്യം. മാത്രമല്ല അവള്‍ മറ്റെന്തോ കണ്ടിട്ടുണ്ട് ഷമി പറഞ്ഞു. ആരോപണങ്ങളില്‍ വേഗത്തില്‍ അന്വേഷണം നടത്താന്‍ ബിസിസിഐയോട് അപേക്ഷിച്ചതായും ഷമി പറഞ്ഞു. അന്വേഷണത്തില്‍ തന്‍റെ നിരപരാധിത്വം തെളിഞ്ഞാല്‍ തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ചിട്ടുണ്ടെന്നും ഷമി വ്യക്തമാക്കി.

മമതയുടെ സഹായം തേടി ഹസിന്‍

മമതയുടെ സഹായം തേടി ഹസിന്‍

ഇതിനിടെ തന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ തനിക്കൊപ്പം നില്‍ക്കാന്‍ മനസ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സമീപിച്ചു. താന്‍ കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ട്. സത്യത്തിന് വേണ്ടിയുള്ള തന്‍റെ പോരാട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കണം. തന്‍റെ ഭാഗത്ത് ഒരു വീഴ്ചയും ഇല്ല. വിഷയത്തില്‍ ഇടപെടണമെന്നല്ല അപേക്ഷിക്കുന്നത് മറിച്ച് പിന്തുണ നല്‍കണമെന്നതാണ് തന്‍റെ ആവശ്യമെന്നും ഹസിന്‍ വ്യക്തമാക്കി. തന്‍റെ അവസ്ഥ എന്തെന്ന് കേള്‍ക്കാനും തന്നെ കണ്ട് ആശ്വസിപ്പിക്കാനും തയ്യാറാകണമെന്നും മമതയോട് ഹസിന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഷമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹസിനെ ഇന്നലെ ബിസിസിഐ അധികൃകര്‍ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഷമിയേയും ചോദ്യം ചെയ്തു

ഷമിയേയും ചോദ്യം ചെയ്തു

ഹസിന്‍റെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഹസിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഷമിയുടെ വീട്ടിലെത്തി കൊല്‍ക്കത്ത പോലീസ് ഷമിയേയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഹസിന്‍റെ പരാതിയില്‍ ഷമിക്കും കുടുംബത്തിലെ മറ്റ് നാല് അംഗങ്ങള്‍ക്കും എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാക ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണങ്ങളെ ആദ്യം മുതലേ തള്ളി പറഞ്ഞിരുന്ന ഷമി തന്‍റെ സോഷ്യല്‍ മീഡിയ പാസ്വേര്‍ഡ് ഉപയോഗിച്ച് ഹസിന്‍ മെനഞ്ഞെടുത്ത നാടകമാണ് ഇതെന്നായിരുന്നു ഷമി പ്രതികരിച്ചത്.

തുലാസില്‍

തുലാസില്‍

വിവാദത്തിന്‍റെ പേരില്‍ ഷമിയുടെ കരിയര്‍ തന്നെ അവതാളത്തില്‍ ആയിരിക്കുകയാണ്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നേരത്തേ തന്നെ ഷമിയെ ബിസിസിഐ വേതനക്കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവം അന്വേഷിക്കാന്‍ ബിസിസിഐ ഇടക്കാല ഭരണ സമിതി, അഴിമതി വിരുദ്ധ സെല്ലിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹസിന്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ബിസിസിഐയുടെ ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്കാണ് ഹസിന്‍ ജഹാന്‍ രേഖകള്‍ കൈമാറിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ സമിതി വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ ഷമിക്കെതിരെ എന്ത് നടപടിയും ബിസിസിഐ കൈക്കൊള്ളുകയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി മതേതരമുഖം അണിയണമെന്ന് എന്‍ഡിഎ സഖ്യകക്ഷി.. ദളിതരേയും ബ്രാഹ്മണരേയും ചാക്കിട്ടുപിടിക്കണംബിജെപി മതേതരമുഖം അണിയണമെന്ന് എന്‍ഡിഎ സഖ്യകക്ഷി.. ദളിതരേയും ബ്രാഹ്മണരേയും ചാക്കിട്ടുപിടിക്കണം

അതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്കഅതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്ക

English summary
ohammed Shami ruled out any chances of reconciliation with his wife Hasin Jahan and said that he wants to see up to what extent she can go to 'spoil' his cricketing carrer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X