സഭയില്‍ ഇടിക്കാന്‍ അറിയുന്ന സ്ത്രീകള്വേണം:രാഹുല്‍
വാങ്ജിങ്: ബോക്സിങ് താരം മേരി കോമിനെ പോലുള്ള സ്ത്രീകളെയാണ് തനിക്ക് പാര്‍ലമെന്റില്‍ വേണ്ടതെന്ന് കോണ്‍സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്റെ വാക്കുകള്‍.
സ്ത്രീശാക്തീകരണത്തിന്റെ മാതൃകയാണ് മേരികോം എന്നും അതുപോലെയുള്ള സ്ത്രീകളാണ് പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതെന്നും രാഹുല്‍ പറഞ്ഞു. അഞ്ച തവണ ലോകബോക്സിങ് ചാന്പ്യനായിട്ടുള്ള മേരികോം മണിപ്പൂരുകാരിയാണ് .

മേരികോം ഇന്ത്യയിലെ ഓരോ സ്ത്രീക്കും പ്രചോദനമാണ്. എങ്ങനെയാണ് താങ്കള്‍ ബോക്സിങ് പരിശീലനം നടത്തിയിരുന്നത് എന്ന് മേരി കോമിനോട് ചോദിച്ചപ്പോള്‍, ആണ്‍കുട്ടികള്‍ക്കൊപ്പം എന്നായിരുന്നു അവരുടെ മറുപടി. ശരിക്കും മേരികോം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാണ്- രാഹുല്‍ പറഞ്ഞു.
എന്നാല്‍ ബോക്സിങ് അറിയാവുന്ന സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തുന്നത് എന്തിനാണെന്ന് മാത്രം രാഹുല്‍ ഗാന്ധി പറഞ്ഞില്ല.
രാജ്യത്തെ ഓരോ പൗരനേയും ബഹുമാനിക്കുന്നതാണ് തന്റെ പാര്‍ട്ടിയുടെ രീതിയെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂരില്‍ പ്രത്യേകിച്ചെന്തെങ്കിലും നിയമം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ദില്ലിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ വിദ്യാര്‍ത്ഥി നിഡോ താനിയയും രാഹുലിന്റെ പ്രസംഗത്തില്‍ കടന്നുവന്നു. രാജ്യത്തെ എല്ലാ പൗരന്മാരും തുല്യമായി ബഹുമാനിക്കപ്പെടണമെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications