വീണ്ടും മോദി പ്രശംസ: മോദിയുടെ സംഘം മികച്ചതെന്ന് തരൂര്‍
കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ പ്രശംസിച്ച് വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നരേന്ദ്ര മോദിയുടെ സംഘം മികച്ചതാണെന്നാണ് തരൂരിന്റെ അഭിപ്രായം. കൊല്‍ക്കത്തയില്‍ പുസ്തക പ്രകാശനത്തിനിടെയായിരുന്നു തരൂരിന്റെ പരാമര്‍ശം.
തരൂര്‍ എഴുതിയ 'ഇന്ത്യ ശാസ്ത്ര: റിഫ്‌ലക്ഷന്‍ ഓണ്‍ നാഷന്‍ ഇന്‍ ഔവര്‍ ടൈം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി. ഇന്ത്യയിലെ മാധ്യമങ്ങളെ തരൂര്‍ നിശിതമായി വമര്‍ശിച്ചു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചപ്പോള്‍ നരേന്ദ്ര മോദി അഭിനന്ദിച്ച കാര്യവും തരൂര്‍ പറഞ്ഞു. മോദി അഭിനന്ദിച്ചത് തന്റെ മനസ്സിനെ സ്പര്‍ശിച്ചു എന്നാണ് തരൂര്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വേളയിലാണ് തരൂര്‍ വീണ്ടും മോദി പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ശരിയായ ആളുകളാണ് മോദിയുടെ സംഘതതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് പോലെ തരൂര്‍ മോദി പ്രശംസ മാത്രമല്ല നടത്തയത്. മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. മുമ്പ് നരേന്ദ്ര മോദിയ പ്രശംസിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചപ്പോള്‍ തരൂര്‍ തന്നെ ഈ വാദവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ മാധ്യമങ്ങള്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് തരൂര്‍ ആരോപിച്ചു. മുഴുവന്‍ സമയ ന്യൂസ് ചാനലുകളുടെ വരവോടെയാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റേറ്റിങിന് വേണ്ടിയാണ് സെന്‍സേഷണല്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്. ചാനലുകള്‍ പത്രങ്ങളേയും സ്വാധിച്ചതായും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ മരുമകള്‍ കൃഷ്ണ ബോസ് ആണ് തരൂരിന്റെ പുസ്തകരം പ്രകാശനം ചെയ്തത്.












Click it and Unblock the Notifications