കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടു ദിവസത്തെ തയ്യാറെടുപ്പ്, കലാപത്തിന് പിന്നിൽ താൻ, എല്ലാം അയാൾക്ക്, ഹണിപ്രീതിന്റെ വെളിപ്പെടുത്തൽ

പ‍‍ഞ്ചകുളയിൽ അരങ്ങേറിയ കലാപത്തിന്റെ പ്ലാനിങുകൾ എട്ടു ദിവസത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പദ്ധതികൾ തയ്യാറാക്കിയതും ഹണിപ്രീത് തന്നെയായിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചണ്ഡിഗഡ്: ഒടുവിൽ ചെയ്ത കുറ്റം സമ്മതിച്ച് ദേരാ തലവന്റെ ദത്ത്പുത്രി ഹണിപ്രീത്. പോലീസ് ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്. ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് തൊട്ടു പിന്നാലെയുണ്ടായ കലാപത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്നും എട്ടു ദിവസത്തെ പദ്ധതിയാണെന്നും ഹണിപ്രീത് വ്യക്തമാക്കി.

കശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ, ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്, കണ്ടു പിടിച്ചത് കുട്ടികൾകശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ, ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്, കണ്ടു പിടിച്ചത് കുട്ടികൾ

honey preeth

കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണികേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണി

പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് സത്യം തുറന്ന് പറഞ്ഞത്. ഗുർമീത് ബലാത്സംഗ കേസിൽ അറസ്റ്റിലായകിനു തൊട്ടു പിന്നാലെയാണ് പഞ്ചകുളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

 ഒരാഴ്ചത്തെ പ്ലാനിങ്

ഒരാഴ്ചത്തെ പ്ലാനിങ്

പ‍‍ഞ്ചകുളയിൽ അരങ്ങേറിയ കലാപത്തിന്റെ പ്ലാനിങുകൾ എട്ടു ദിവസത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പദ്ധതികൾ തയ്യാറാക്കിയതും ഹണിപ്രീത് തന്നെയായിരുന്നു. എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടതുള്ളതിന്റെ ചാർട്ട് ഇവർ മുൻകൂട്ടി തയാറാക്കിയിരുന്നു

 ദേരാ അധികൃതരുടെ സഹായം

ദേരാ അധികൃതരുടെ സഹായം

കലാപത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് ദേരാ അധികൃതരായിരുന്നു. ഇതിനായി പ്രത്യേകം ഫണ്ട് മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്നും ഹണിപ്രീത് വെളിപ്പെടുത്തി.

 വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്

വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്

പഞ്ചകുളയിൽ നടന്ന കലാപത്തിന്റെ മുഴുവൻ വിവരങ്ങളും ഹണിപ്രീത് തന്റെ ലാപ് ടോപ്പിൽ സൂക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട്. അത് വേഗം കണ്ടെത്തുമെന്നും പ്രത്യേക സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

 പഴുതടച്ച പദ്ധതി

പഴുതടച്ച പദ്ധതി

വളരെ പഴുതടച്ച പദ്ധതിയാണ് ഹണിപ്രീത് തയ്യാറാക്കിയത്. വളര കൃത്യമായും സൂക്ഷമായും നിരീക്ഷിച്ചാണ് ഓരോ പദ്ധതികളും തയാറാക്കിയെതന്നും ഹണിപ്രീത് അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിരുന്നു.

 പോലീസ് ചോദ്യം ചെയ്യൽ

പോലീസ് ചോദ്യം ചെയ്യൽ

ആദ്യം ദിവസം അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് നിസ്സംഗതയാണ് ഹണിപ്രീത് പ്രകടിപ്പിച്ചത്. ദേരാ സച്ചയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും അക്രമസംഭവങ്ങള്‍ക്ക് പണം ചെലവഴിച്ചതുമടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഹണിപ്രീത് ഉപയോഗിച്ച അന്തര്‍ദേശീയ സിംകാര്‍ഡിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഹണിപ്രീത് മൗനം പാലിക്കുകയായിരുന്നു

പപ്പയെ രക്ഷിക്കാൻ 125 കോടി

പപ്പയെ രക്ഷിക്കാൻ 125 കോടി

കോടതി വിധി ഇവർ മുൻകൂട്ടി കണ്ടിരുന്നു. ഇതിന്റെ ക്രമസമാധാന പ്രശ്നമുണ്ടാക്കി പപ്പയെ രക്ഷിക്കാൻ 125 കോടി രൂപയാണ് ഹണി പ്രീത് ചെലവിട്ടത്. എന്നാൽ ആദ്യംമൊന്നും ഇതു സമ്മിതിച്ചിരുന്നില്ല. കോടതി വിധി അനുകൂലമാകുമെന്നും വിജയാഘോഷത്തിനു വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയതെന്നു ഹണിപ്രീതിനോടു ചേർന്നുള്ള ചില അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു.

English summary
The SIT team of Haryana Police interrogating Honeypreet Insan revealed that the controversial adopted daughter of Gurmeet Ram Rahim, has confessed her role in Panchkula violence that claimed at least 38 lives, according to reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X