Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭവ സ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നില്ല: കര്‍ഷകരുടെ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രിയുടെ മകന്‍

ലഖ്നൗ: യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കളെ പൊലീസ് തടങ്കലിലാക്കി. കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രിയങ്കയെ സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി ഇന്ന് മരിച്ചതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. സമരക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് 4 കര്‍ഷകരായിരുന്നു കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 5 പേരും കൊല്ലപ്പെടുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷകനേതാവ് റിച്ചസിങ് അവകാശപ്പെട്ടത്. അപകടത്തിന് ഇരയാക്കിയ കാറുകള്‍ കത്തിച്ചതോടെയാണ് ബിജെപി പ്രവര്‍ത്തകരും കാര്‍ ഡ്രൈവറുമുള്‍പ്പടെ നാല് പേര്‍ മരിച്ചത്.

 farmers

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനാണ് കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയതെന്നാണ് കര്‍ഷഗ സംഘടന നേതാക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ യുപി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് അറസ്റ്റ് ഉണ്ടാവുമെന്ന ഉറപ്പ് പൊലീസില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് മാധ്യമങ്ങളുട് പറഞ്ഞു.

അതേസമയം, താനാണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണങ്ങളെ കേന്ദ്ര മന്ത്രിയുടെ മകന്‍ പൂര്‍ണ്ണമായും തള്ളുകയാണ്. ഞായറാഴ്ച സംഭവ സ്ഥലത്ത് ഞാനുണ്ടായിരുന്നില്ലെന്നാണ് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശിഷ് മിശ്ര അവകാശപ്പെടുന്നത്. ഇന്നലെ രാവിലെ 9 മുതൽ വൈകുന്നേരം വരെ ഉത്തർപ്രദേശിലെ ബൻബീർപൂർ ഗ്രാമത്തിൽ ഒരു പരിപാടിയിൽ ഉണ്ടായിരുന്നു. അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

'കർഷകർ എന്ന് സ്വയം വിളിക്കുന്നവർ' തന്റെ ഡ്രൈവർ ഹരിയോം മിശ്രയ്ക്ക് നേരെ കല്ലെറിഞ്ഞപ്പോൾ അതിനെ ഒഴിവാക്കി വാഹനവ്യൂഹം കടന്നുപോവാനായിരുന്നു ശ്രമിച്ചു. എന്നാല്‍ ഹരിഓം മിശ്രയുടെ തലയ്ക്ക് പരിക്കേറ്റതോടെ ബാലൻസ് നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായാത്'- ആശിഷ് മിശ്ര പറയുന്നു. അപകടത്തിന് പിന്നാലെ അവര്‍ ഡ്രൈവറെ കാറിൽ നിന്നിറക്കി വടികൊണ്ട് അടിച്ചു. പുറത്ത് വന്ന ചില വീഡിയോയില്‍ ഇത് വ്യക്തമാണ്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നാല് മുതൽ അഞ്ച് വരെ ആളുകൾ മരിച്ചു, രണ്ടോ മൂന്നോ പേരെ കാണാതായെന്നും ആശിഷ് മിശ്ര അവകാശപ്പെട്ടു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    പ്രിയങ്ക അറസ്റ്റിൽ,കർഷക രോഷം ആഞ്ഞടിക്കുന്നു ,രാജ്യം കത്തുന്നു

    ആ സംഭവ സ്ഥലത്ത് ഞാൻ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോള്‍ നിങ്ങളുടെ മുന്നിൽ ഇങ്ങനെ സുരക്ഷിതമായി നിൽക്കുമായിരുന്നോ? എന്റെ കാർ കത്തിച്ചു. പക്ഷേ എനിക്ക് ഒന്നും സംഭവിച്ചില്ല. അത് എങ്ങനെ സാധ്യമാകും. ഇതിലൂടെ സംഭവ സ്ഥലത്ത് ഞാന്‍ ഇല്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് കര്‍ഷകര്‍ മരിച്ചെന്ന ആരോപണം കേന്ദ്ര മന്ത്രി അജയ് മിശ്രയും നിഷേധിച്ചു. ഞങ്ങളുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയെ സ്വീകരിക്കാൻ പോവുകയായിരുന്നു. ഇതിനിടെ ബിജെപി പ്രവർത്തകരെ വാളും വടിയും കൊണ്ട് അക്രമിക്കുകയായിരുന്നു. ഇത്തരം അക്രമങ്ങള്‍ നടത്തുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ കർഷകരാകുമോയെന്നും അദ്ദേഹം ചോദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+