Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപത്തില്‍ നിശബ്ദനായിരുന്നില്ല;മോദി

ഗാന്ധിനഗര്‍: ഗുജറാത്ത് കലാപസമയത്ത് താന്‍ നിശ്ബ്ദനായിരുന്നില്ലെന്ന് നരേന്ദ്ര മോദി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 790 മുസ്ലിങ്ങളും 254 ഹിന്ദുകളും മരിച്ചുവെന്നും 2,500 പേര്‍ക്ക് പരിക്കേറ്റെന്നും 223 പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ട്. കലാപത്തെത്തുടര്‍ന്ന് ഇന്നോളം മോദി നിശ്ബ്ദത തുടരുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ നിശബ്ദനല്ലെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പറയുന്നത്.

കലാപത്തില്‍ ഞാന്‍ നിശബ്ദനായിരുന്നില്ല. 2002 മുതല്‍ 2007 വരെ കലാപത്തെപ്പറ്റിയുള്ള പ്രശത്രായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കിയിരുന്നു. ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ എഡിറ്റര്‍ സ്മിത പ്രകാശിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്.

Modi

താനിപ്പോള്‍ ജനങ്ങളുടെ കോടതിയിലാണെന്നും ജനങ്ങള്‍ വിധിയെഴുതുമെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഒളിച്ചോടേണ്ടി വരുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കും മോദി അഭിമുഖത്തില്‍ മറുപടി നല്‍കി. കഴിഞ്ഞ 14 വര്‍ഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിയ്ക്കുന്നത്. ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും ഒരു മാധ്യമത്തിന്റെ എഡിറ്ററോ , റിപ്പോര്‍ട്ടറോ നാട് വിടേണ്ടി വന്നിട്ടുണ്ടോ എന്നും മോദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+