'ഇന്ത്യ ഇസ്ലാമിന്റെ ശത്രു, ഇന്ത്യയെ തകര്‍ക്കുക എന്റെ ജിഹാദ്' കൂസലില്ലാതെ ഹെഡ്ലി പറഞ്ഞു
മുംബൈ: ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണെന്ന് തന്നെ പഠിപ്പിച്ചിരുന്നതായി മുംബൈ ആക്രമണക്കേസ് സൂത്രധാരന്‍ ഡേവിഡ് കോള്മാന് ഹെഡ്ലി. 2008 മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട ജഡ്ജിയുടെ ചോദ്യത്തിനാണ് ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണെന്ന് ഹെഡ്ലി പറഞ്ഞത്. മുംബൈ ടാഡ കോടതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹെഡ്ലി മൊഴി നല്‍കിയത്.
എന്താണ് ജിഹാദ് എന്ന ചോദ്യത്തിന് ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുന്നതാണ് ജിഹാദെന്ന് ഹോഡ്ലി മറുപടി നല്കി. ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണ്. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായിരുന്നു തന്നോട് നിര്‍ദ്ദേശിച്ചിരുന്നത്. എട്ട് തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതില്‍ ഏഴ് തവണ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും ഹെഡ്ലി പറഞ്ഞു.

മുംബൈ ആക്രമണം രണ്ട് തവണ പരാജയപ്പെട്ടിരുന്നുവെന്നും മൂന്നാം തവണയാണ് വിജയിച്ചതെന്നും ഹെഡ്ലി മൊഴി നല്കി. സെപ്റ്റംബറിലും ഒക്ടോബറിലുമാണ് ആക്രമണത്തിന് പദ്ധതിയിട്ട് പരാജയപ്പെട്ടത്. പാകിസ്താനില്‍ വച്ച് ആറ് പരിശീലന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ചാണ് സാക്കിയുര്‍ റഹ്മാന് ലഖ്വിയേയും ഫാഫീസ് സയീദിനേയും പരിചയപ്പെട്ടത്.
പാക് തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയാണ് മുംബൈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും ഹെഡ്ലി മൊഴി നല്കി. ഹാഫീസ് സയീദിന്റെ അനുമതിയോടെയായിരുന്നു ഇത്. പേര് മാറ്റിയാണ് പുതിയ പാസ്പോര്‍ട്ട് എടുത്തതെന്നും ഇന്ത്യയില്‍ എത്തിയതെന്നും ഹെഡ്ലി. അമേരിക്കയിലെ അഞ്ജാത കേന്ദ്രത്തില്‍ നിന്നാണ് ഹെഡ്ലി മൊഴി നല്‍കിയത്. അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിയ്ക്കുകയാണ് ഹെഡ്ലി.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications