കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യ ഇസ്ലാമിന്‍റെ ശത്രു, ഇന്ത്യയെ തകര്‍ക്കുക എന്‍റെ ജിഹാദ്' കൂസലില്ലാതെ ഹെഡ്‌ലി പറഞ്ഞു

Google Oneindia Malayalam News

മുംബൈ: ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണെന്ന് തന്നെ പഠിപ്പിച്ചിരുന്നതായി മുംബൈ ആക്രമണക്കേസ് സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. 2008 മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട ജഡ്ജിയുടെ ചോദ്യത്തിനാണ് ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണെന്ന് ഹെഡ്‌ലി പറഞ്ഞത്. മുംബൈ ടാഡ കോടതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്.

എന്താണ് ജിഹാദ് എന്ന ചോദ്യത്തിന് ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുന്നതാണ് ജിഹാദെന്ന് ഹോഡ്‌ലി മറുപടി നല്‍കി. ഇന്ത്യ ഇസ്ലാമിന്റെ ശത്രുവാണ്. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായിരുന്നു തന്നോട് നിര്‍ദ്ദേശിച്ചിരുന്നത്. എട്ട് തവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതില്‍ ഏഴ് തവണ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും ഹെഡ്‌ലി പറഞ്ഞു.

Headly

മുംബൈ ആക്രമണം രണ്ട് തവണ പരാജയപ്പെട്ടിരുന്നുവെന്നും മൂന്നാം തവണയാണ് വിജയിച്ചതെന്നും ഹെഡ്‌ലി മൊഴി നല്‍കി. സെപ്റ്റംബറിലും ഒക്ടോബറിലുമാണ് ആക്രമണത്തിന് പദ്ധതിയിട്ട് പരാജയപ്പെട്ടത്. പാകിസ്താനില്‍ വച്ച് ആറ് പരിശീലന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ചാണ് സാക്കിയുര്‍ റഹ്മാന്‍ ലഖ്വിയേയും ഫാഫീസ് സയീദിനേയും പരിചയപ്പെട്ടത്.

പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയാണ് മുംബൈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും ഹെഡ്‌ലി മൊഴി നല്‍കി. ഹാഫീസ് സയീദിന്റെ അനുമതിയോടെയായിരുന്നു ഇത്. പേര് മാറ്റിയാണ് പുതിയ പാസ്‌പോര്‍ട്ട് എടുത്തതെന്നും ഇന്ത്യയില്‍ എത്തിയതെന്നും ഹെഡ്‌ലി. അമേരിക്കയിലെ അഞ്ജാത കേന്ദ്രത്തില്‍ നിന്നാണ് ഹെഡ്‌ലി മൊഴി നല്‍കിയത്. അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിയ്ക്കുകയാണ് ഹെഡ്‌ലി.

English summary
I was taught that India was anti Islam; Headly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X