അരേ ഭയ്യാ... ബിജെപിക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് സിദ്ദു.. ഇത് സിദ്ദു സ്റ്റൈല്‍!
ദില്ലി: പഞ്ചാബില്‍ നിന്നും മാറിനില്ക്കാന് തന്നോട് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നവ് ജ്യോത് സിംഗ് സിദ്ദു. എന്തുകൊണ്ട് താന്‍ രാജ്യസഭാംഗത്വം രാജി വെച്ചു എന്ന കാര്യം വിശദീകരിക്കാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദു. ബി ജെ പി വിട്ട സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ പോകുന്ന കാര്യം ഒരക്ഷരം മിണ്ടിയില്ല.
തന്റെ ബാറ്റിംഗ് പോലെയും, ക്രിക്കറ്റ് കമന്ററി പോലെയും അതീവ നാടകീയമായിട്ടായിരുന്നു സിദ്ദു പത്രസമ്മേളനത്തിലും കാണപ്പെട്ടത്. അതീവ വൈകാരികമായി സിദ്ദു പഞ്ചാബിനെക്കുറിച്ച് സംസാരിച്ചു. പഞ്ചാബ് തന്റെ വീടാണ്. ലോകത്ത് എന്തിനെക്കാളും വലുതാണ് തനിക്ക് പഞ്ചാബ്. പഞ്ചാബിനെയും അവിടത്തെ ജനങ്ങളെയും സേവിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം - സിദ്ദുവിന്റെ വാക്കുകളിലേക്ക്...

പഞ്ചാബില്ലാതെ പറ്റില്ല
ജന്മനാടായ പഞ്ചാബിനെക്കുറിച്ച് അതീവ വൈകാരികമായിട്ടാണ് സിദ്ദു സംസാരിച്ചത്. ബി ജെ പി തന്നോട് പഞ്ചാബില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നും അത് മാത്രം തനിക്ക് പറ്റില്ലെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബിന് വേണ്ടി...
പഞ്ചാബില്ലാതെ പറ്റാത്തത് കൊണ്ട് മാത്രമാണ് താന്‍ രാജ്യസഭ എം പി സ്ഥാനം രാജിവെച്ചത്. ലോകത്ത് ഒരു പാര്‍ട്ടിയും തനിക്ക് പഞ്ചാബിനെക്കാള്‍ വലുതല്ല.

അസംബ്ലി ഇലക്ഷന് വരുന്നു
അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പഞ്ചാബില്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് സിദ്ദുവിന് താല്പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബി ജെ പിക്ക് ഈ താല്പര്യം ഇല്ല.

ആരെങ്കിലും പറയൂ
എന്താണ് തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ്.. ആരെങ്കിലും പറഞ്ഞു തരുമോ - ലോക്സഭ തിരഞ്ഞെടുപ്പില്‍ അമൃത്സറില് നിന്നും മത്സരിപ്പിക്കാത്തതിനെ സൂചിപ്പിച്ചായിരുന്നു സിദ്ദുവിന്റെ ചോദ്യം. സിദ്ദുവിന് പകരം അരുണ്‍ ജെയ്റ്റ്ലിയാണ് ഇത്തവണ ബി ജെ പിക്ക് വേണ്ടി അമൃത്സറില് മത്സരിച്ചത്. പക്ഷേ തോറ്റു.

ആം ആദ്മിയെക്കുറിച്ച്
ബി ജെ പി വിട്ട സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പത്രസമ്മേളനത്തില്‍ സിദ്ദു ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

സിദ്ദുവിന്റെ പ്രകടനം
ദയനീയ പ്രകടനമായിരുന്നു സിദ്ദു അമൃത്സര്‍ എം പി എന്ന നിലയില്‍ നടത്തിയത്. എം പിയായിരിക്കേ സിദ്ദുവിനെ കാണാനില്ല എന്ന് പരാതിപ്പെട്ട് ജനങ്ങള്‍ അമൃത്സറില് പോസ്റ്ററുകള്‍ വരെ ഒട്ടിച്ചിരുന്നു. എന്നിട്ടാണ് സിദ്ദു ഇപ്പോള്‍ പഞ്ചാബിനോടും അമൃത്സറിനോടും ഉള്ള സ്നേഹം പറയുന്നത് എന്നതാണ് രസകരം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications