കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരേ ഭയ്യാ... ബിജെപിക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് സിദ്ദു.. ഇത് സിദ്ദു സ്റ്റൈല്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ നിന്നും മാറിനില്‍ക്കാന്‍ തന്നോട് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നവ് ജ്യോത് സിംഗ് സിദ്ദു. എന്തുകൊണ്ട് താന്‍ രാജ്യസഭാംഗത്വം രാജി വെച്ചു എന്ന കാര്യം വിശദീകരിക്കാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദു. ബി ജെ പി വിട്ട സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ പോകുന്ന കാര്യം ഒരക്ഷരം മിണ്ടിയില്ല.

തന്റെ ബാറ്റിംഗ് പോലെയും, ക്രിക്കറ്റ് കമന്ററി പോലെയും അതീവ നാടകീയമായിട്ടായിരുന്നു സിദ്ദു പത്രസമ്മേളനത്തിലും കാണപ്പെട്ടത്. അതീവ വൈകാരികമായി സിദ്ദു പഞ്ചാബിനെക്കുറിച്ച് സംസാരിച്ചു. പഞ്ചാബ് തന്റെ വീടാണ്. ലോകത്ത് എന്തിനെക്കാളും വലുതാണ് തനിക്ക് പഞ്ചാബ്. പഞ്ചാബിനെയും അവിടത്തെ ജനങ്ങളെയും സേവിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം - സിദ്ദുവിന്റെ വാക്കുകളിലേക്ക്...

പഞ്ചാബില്ലാതെ പറ്റില്ല

പഞ്ചാബില്ലാതെ പറ്റില്ല

ജന്മനാടായ പഞ്ചാബിനെക്കുറിച്ച് അതീവ വൈകാരികമായിട്ടാണ് സിദ്ദു സംസാരിച്ചത്. ബി ജെ പി തന്നോട് പഞ്ചാബില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നും അത് മാത്രം തനിക്ക് പറ്റില്ലെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബിന് വേണ്ടി...

പഞ്ചാബിന് വേണ്ടി...

പഞ്ചാബില്ലാതെ പറ്റാത്തത് കൊണ്ട് മാത്രമാണ് താന്‍ രാജ്യസഭ എം പി സ്ഥാനം രാജിവെച്ചത്. ലോകത്ത് ഒരു പാര്‍ട്ടിയും തനിക്ക് പഞ്ചാബിനെക്കാള്‍ വലുതല്ല.

അസംബ്ലി ഇലക്ഷന്‍ വരുന്നു

അസംബ്ലി ഇലക്ഷന്‍ വരുന്നു

അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പഞ്ചാബില്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് സിദ്ദുവിന് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബി ജെ പിക്ക് ഈ താല്‍പര്യം ഇല്ല.

ആരെങ്കിലും പറയൂ

ആരെങ്കിലും പറയൂ

എന്താണ് തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ്.. ആരെങ്കിലും പറഞ്ഞു തരുമോ - ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്നും മത്സരിപ്പിക്കാത്തതിനെ സൂചിപ്പിച്ചായിരുന്നു സിദ്ദുവിന്റെ ചോദ്യം. സിദ്ദുവിന് പകരം അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇത്തവണ ബി ജെ പിക്ക് വേണ്ടി അമൃത്സറില്‍ മത്സരിച്ചത്. പക്ഷേ തോറ്റു.

ആം ആദ്മിയെക്കുറിച്ച്

ആം ആദ്മിയെക്കുറിച്ച്

ബി ജെ പി വിട്ട സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പത്രസമ്മേളനത്തില്‍ സിദ്ദു ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

സിദ്ദുവിന്റെ പ്രകടനം

സിദ്ദുവിന്റെ പ്രകടനം

ദയനീയ പ്രകടനമായിരുന്നു സിദ്ദു അമൃത്സര്‍ എം പി എന്ന നിലയില്‍ നടത്തിയത്. എം പിയായിരിക്കേ സിദ്ദുവിനെ കാണാനില്ല എന്ന് പരാതിപ്പെട്ട് ജനങ്ങള്‍ അമൃത്സറില്‍ പോസ്റ്ററുകള്‍ വരെ ഒട്ടിച്ചിരുന്നു. എന്നിട്ടാണ് സിദ്ദു ഇപ്പോള്‍ പഞ്ചാബിനോടും അമൃത്സറിനോടും ഉള്ള സ്‌നേഹം പറയുന്നത് എന്നതാണ് രസകരം.

English summary
I quit Rajya Sabha because I was told to stay away from Punjab: Navjot Singh Sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X