വണ്ടിയിടിച്ചു മരണം; താന്‍ കുറ്റക്കാരനല്ലെന്ന് സല്മാന് ഖാന്
മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് വഴിയരുകില്‍ ഉറങ്ങുകയായിരുന്നയാളെ കൊലപ്പെടുത്തിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് സല്മാന്ഖാന്. മുംബൈ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് നേരിട്ട് എത്തിയപ്പോഴാണ് കേസില്‍ താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് സല്മാന്ഖാന് അറിയിച്ചത്.
2002 സപ്തംബര്‍ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് സല്മാന് ഖാന്റെ കാര്‍ വഴിയരുകില്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും സല്മാന്ഖാന് ഇറങ്ങിവരുന്നത് കണ്ടെന്ന് ദൃക്സാക്ഷി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സംഭവസമയം തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സല്മാന്ഖാന് കോടിയില്‍ വ്യക്തമാക്കി. ഇടതുവശത്തെ ഡോര്‍ ജാം ആയതിനാല്‍ ആണ് ഡ്രൈവറുടെ സീറ്റിലൂടെ ഇറങ്ങേണ്ടിവന്നത്. അന്നേദിവസം താന്‍ മദ്യപിച്ചിരുന്നെന്ന വാദവും സല്മാന് തള്ളി. സഹോദരനൊപ്പം ബാറില്‍ പോയിരുന്നെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിനെ വിവരം അറിയിച്ചശേഷമാണ് സംഭവസ്ഥലത്തിനിന്നും പോയത്. വാഹനം വഴിയരുകില്‍ കിടന്നവരുടെ ശരീരത്തില്‍ കയറിയെന്നത് പിന്നീടാണ് അറിഞ്ഞത്. കേസില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതിനിടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളെ വിലക്കണമെന്ന സല്‍മാന്റെ ആവശ്യം കോടതി തള്ളി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications