കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജനാധിപത്യത്തിന്റെ ജയം.. കുമാരസ്വാമി നാളെ രാജിവെക്കുമെന്നും യെദ്യൂരപ്പ... ബിജെപി സര്‍ക്കാര്‍ ഉടൻ?

Google Oneindia Malayalam News

ബാംഗ്ലൂർ: കര്‍ണാടകത്തിലെ കോൺഗ്രസ് - ജനതാദൾ സഖ്യസർക്കാർ നാളെ നിലംപൊത്തുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സ്പീക്കർ രാജി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകത്തിലെ വിമത എം എൽ എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തിലാണ് യെദ്യൂരപ്പുടെ പ്രതികരണം.

<strong>കർ'നാടകം' പൊടിപൊടിക്കുന്നു: കുമാരസ്വാമി സർക്കാർ വെന്റിലേറ്ററിൽ.. യെദ്യൂരപ്പയ്ക്ക് എംഎൽഎമാർക്കൊപ്പം ക്രിക്കറ്റ് കളി.. യെഡ്ഡിയുടെ ബാറ്റിംഗ് ആകെ വൈറൽ!! </strong>കർ'നാടകം' പൊടിപൊടിക്കുന്നു: കുമാരസ്വാമി സർക്കാർ വെന്റിലേറ്ററിൽ.. യെദ്യൂരപ്പയ്ക്ക് എംഎൽഎമാർക്കൊപ്പം ക്രിക്കറ്റ് കളി.. യെഡ്ഡിയുടെ ബാറ്റിംഗ് ആകെ വൈറൽ!!

ഈ സർക്കാർ അധികകാലം നീണ്ടുനിൽക്കില്ല. കാരണം അവർക്ക് ഭരിക്കാൻ ആവശ്യമായ അംഗബലമില്ല - യെദ്യൂരപ്പ പറഞ്ഞു. കർണാടക മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം നാളെ രാജിവെച്ചേ മതിയാകൂ. സുപ്രീം കോടതി വിധിയെ താൻ സ്വാഗതം ചെയ്യുന്നു എന്നും യെദ്യൂരപ്പ പറഞ്ഞു. ബരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ് സുപ്രീം കോടതി വിധി.

bs-yeddurappa

സ്പീക്കർ രാജി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച വിമത എം എൽ എമാരുടെ വിജയമാണ് ഇത്. ഇതൊരു താൽക്കാലിക വിധിയാണ്. അധികം വൈകാതെ തന്നെ സ്പീക്കറുടെ അധികാര പരിധി കോടതി തീരൂമാനിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കണോ എന്ന് എം എൽ എമാരെ നിർബന്ധിക്കാൻ സാധിക്കില്ല എന്നാണ് കോടതി പറഞ്ഞത്.

കർണാടകത്തിൽ ബിജെപി ഉടൻ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല എന്നും നിയമസഭയിൽ ഒരു നല്ല പ്രസംഗം കാഴ്ചവെച്ച ശേഷം കുമാരസ്വാമി രാജിവെക്കും എന്നാണ് താൻ കരുതുന്നത് എന്നുമാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബി ജെ പി പ്രസിഡണ്ടുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
I welcome SC's decision, it's the victory of constitution&democracy: BS Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X