കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി വിവാദം; ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി സ്വതന്ത്ര അംഗം

Google Oneindia Malayalam News

Recommended Video

cmsvideo
'I Will Be Forced To Withdraw My Support to this government' | Oneindia Malayalam

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി സ്വതന്ത്ര എംഎല്‍എ. മേഖം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബല്‍രാഡ് ഖുണ്ഡുവാണ് മനോഹര്‍ ലാല്‍ ഘട്ടര്‍ സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് മികച്ച ഭരണം നടത്തുന്നതിന് വേണ്ടിയാണ് മനോഹര്‍ ലാല്‍ ഘട്ടറിനെ പിന്തുണച്ചത്, അല്ലാതെ അഴിമതിയെ പിന്തുണയ്ക്കുന്ന ഒരാളെയല്ലെന്നും ബല്‍രാജ് ഖുണ്ഡു പറഞ്ഞു.

നെൽവയൽ നികത്തുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കണ്ടങ്കാളിയിൽ അമ്മമാരുടെ പ്രതിഷേധംനെൽവയൽ നികത്തുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കണ്ടങ്കാളിയിൽ അമ്മമാരുടെ പ്രതിഷേധം

ബിജെപി നേതാവ് മനീഷ് ഗ്രോവറിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും ബല്‍രാജ് ഖുണ്ഡു പറഞ്ഞു. പണം തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന നേതാവ് കൂടിയാണ് ബല്‍രാജ് ഖുണ്ഡു. രോഹ്തക് സ്വദേശി നരേന്ദ്ര ധന്‍കര്‍ നല്‍കിയ പരാതിയില്‍ ബല്‍രാജ് ഖുണ്ഡുവിനെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

 bjp

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെജെപിയുടേയും സ്വതന്ത്ര അംഗങ്ങളുടേയും പിന്തുണയോടെയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. 90 അംഗനിയമസഭയില്‍ 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകകക്ഷി ആയെങ്കിലും കേവലം ഭൂരിപക്ഷ തികയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെജെപിയുടേയും സ്വതന്ത്രരുടേയും പിന്തുണ ബിജെപി തേടിയത്. 10 ജെജെപി അംഗങ്ങളും 7 സ്വതന്ത്രരുമായി ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത്.

ശിവസേനക്ക് 2014ൽ വേണ്ടിയിരുന്നത് കോൺഗ്രസ് സഖ്യം പൃഥ്വിരാജ് ചവാൻ, തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്!!ശിവസേനക്ക് 2014ൽ വേണ്ടിയിരുന്നത് കോൺഗ്രസ് സഖ്യം പൃഥ്വിരാജ് ചവാൻ, തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത്!!

English summary
I will be forced to withdraw my support to this government says Independent MLA in hariyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X