കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിലേക്ക് വിട്ടോളണമെന്ന് ബി.ജെ.പി... ത്രിപുരയില്‍ തന്നെ കാണുമെന്ന് മണിക് സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ത്രിപുരയില്‍ 25വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് ബിജെപി താഴിട്ടു. പാവങ്ങളുടെ മുഖ്യമന്ത്രിയെന്ന മാണിക് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഒന്നും ത്രിപുരയില്‍ ഫലം ചെയ്തില്ല.ഭരണവിരുദ്ധ വികാരം ഇത്തവണ പ്രകടമായിരുന്നെങ്കിലും ഭരണം നഷ്ടപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സി.പി.എം നേതൃത്വം. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും അധികാരം നിലനിർത്താൻ കഴിയുമെന്നും സി.പിഎം വിശ്വസിച്ചു. എന്നാല്‍ എല്ലാം അസ്ഥാനത്തായി.

ത്രിപുരയിലെ കാൽനൂറ്റാണ്ട് നീണ്ട ചെങ്കൊടി ഭരണത്തിന് താഴ് വീണതോടെ വീരവാദങ്ങളും ഭീഷണികളുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. വർഷങ്ങളോളം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരിനോട് ബംഗാളിലേക്കോ, ബംഗ്ലാദേശിലേക്കെ പോവാനാണ് ബി.ജെ.പി നേതാവിന്റെ നിർദ്ദേശം.

നാട് വിടാന്‍

നാട് വിടാന്‍

മണിക് സർക്കാരിനോട് നാടുവിടാനുള്ള ബി.ജെ.പി നേതാവിന്റെ ആഹ്വാനം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ത്രിപുര തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ആണ് മണിക് സര്‍ക്കാരിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടത്.

മൂന്ന് വഴികള്‍

മൂന്ന് വഴികള്‍

മണിക് സർക്കാരിന് ഇനി മൂന്ന് വഴികളാണുള്ളത്. ഒന്നുകിൽ സിപിഎമ്മിന് കുറച്ച് പ്രവർത്തകർ ഇപ്പോഴും ബാക്കിയുള്ള ബംഗാളിലേയ്ക്ക് പോവാം. ഇതല്ലെങ്കിൽ സിപിഎം അധികാരത്തിലുള്ള, മൂന്ന് വർഷത്തേയ്ക്ക് കൂടി അവർ അധികാരത്തിലുണ്ടാകുന്ന കേരളത്തിലേയ്ക്ക് പോകാം. അതുമല്ലെങ്കിൽ ഏറ്റവുമടുത്ത് കിടക്കുന്ന ബംഗ്ലാദേശിലേയ്ക്ക് പോകാം' എന്നായിരുന്നു ബിശ്വ പറഞ്ഞത്.

ഇവിടെ തന്നെയുണ്ടാവും

ഇവിടെ തന്നെയുണ്ടാവും

ത്രിപുരയിലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തന്നോട് നാടുവിടാൻ പറഞ്ഞ ബി.ജെ.പി നേതാവിനോട് താൻ ഇവിടെ തന്നെ ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാവുമെന്ന മറുപടിയാണ് മണിക് സർക്കാർ നൽകിയത്. 'ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ത്രിപുരയിൽ തന്നെയുണ്ടാകും. മണിക് സർക്കാർ പറഞ്ഞു.

താഴേതട്ടിലേക്ക് ഇറങ്ങു

താഴേതട്ടിലേക്ക് ഇറങ്ങു

'ത്രിപുരയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാലും താൻ ത്രിപുരയിൽ തന്നെ തുടരും. പ്രവർത്തനങ്ങൾ എപ്പോഴും താഴേത്തട്ടിലുള്ളവർക്ക് വേണ്ടിയായിരിക്കും. പാവപ്പെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള എല്ലാ പിന്തുണയും നൽകും. അവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കും', മണിക് സർക്കാർ പറഞ്ഞു.

എല്ലാം പണം തന്നെ

എല്ലാം പണം തന്നെ

ബിജെപി പണവും കായികശക്തിയും ഉപയോഗിച്ചുമാണ് ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് മണിക് സർക്കാർ പറഞ്ഞു. ഇതല്ലാതെ ഇങ്ങനെയൊരു വിജയം ബി.ജെ.പിക്ക് ഉണ്ടാവില്ല.വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ലെന്നും മണിക് സർക്കാർ പറഞ്ഞു.

English summary
i will be here in tripura says manik sarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X