കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50:50 ഫോര്‍മുല ഇല്ല... അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി ഞാന്‍ തന്നെ, ശിവസേനയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സംസ്ഥാനത്ത് ശിവസേനയുമായി 50:50 ഫോര്‍മുല ഇല്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് താന്‍ തന്നെയാണ് മുഖ്യമന്ത്രിയെന്നും ഫട്‌നാവിസ് വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബ്ലാന്‍ ബി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എത്ര കടുംപിടുത്തം തുടര്‍ന്നാലും ഇത് തന്നെ തുടരുമെന്നും ഫട്‌നാവിസ് പറഞ്ഞു.

1

അതേസമയം ശിവസേന രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പിതാവ് ജയിലില്‍ കിടക്കുന്ന ദുഷ്യന്ത് ചൗത്താലയില്ലെന്നും ശിവസേന ഓര്‍മിപ്പിച്ചു. ഹരിയാനയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയത് സൂചിപ്പിച്ചായിരുന്നു ശിവസേനയുടെ വിമര്‍ശനം. അമിത് ഷായും ഉദ്ധവ് താക്കറെയും തമ്മില്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ഒരു ഉടമ്പടിയുണ്ട്. അത് നടപ്പാക്കണം. ഞങ്ങള്‍ക്ക് 50:50 ഫോര്‍മുലയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും ശിവസേന പറഞ്ഞു.

ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം രണ്ടരവര്‍ഷത്തേക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല. അതേസമയം ബിജെപി സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മികച്ച ഭരണം നടത്തുമെന്നും ഫട്‌നാവിസ് പറഞ്ഞു. ഇതിനിടെ ഒക്ടോബര്‍ 30ന് അമിത് ഷായും ഉദ്ധവ് താക്കറെയും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കിയെന്നാണ് സൂചന. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇനിയും നീളുമെന്നാണ് സൂചന. ബിജെപി മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ ശിവസേനയെ പ്രേരിപ്പിക്കരുതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ ഞങ്ങള്‍ സത്യത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ഞങ്ങളെ ആരെങ്കിലും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍, അവര്‍ സത്യത്തിന്റെ രാഷ്ട്രീയമല്ല കളിക്കുന്നത്. എന്താണ് സംഭവിക്കുന്നത് ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ എത്രത്തോളം തരം താഴുമെന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഞങ്ങള്‍ക്ക് മറ്റ് വഴികളുമുണ്ട്. അധികാരത്തിലെത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയല്ല. എന്നാല്‍ ബിജെപിയെ കൈവിടാന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം ഞങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും റാവത്ത് പറഞ്ഞു.

 15 സ്വതന്ത്രരുടെ പിന്തുണ; ശിവസേനയെയും കൂട്ടും; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി 15 സ്വതന്ത്രരുടെ പിന്തുണ; ശിവസേനയെയും കൂട്ടും; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

English summary
i will be maharashtra cm for another 5 years says devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X