വാഹനപരിശോധന: ഭീഷണി മുഴക്കി ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ, ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന്!!
ചെന്നെ: വാഹന പരിശോധനക്കിടെ പോലീസ് കോണ്‍സ്റ്റബളിനെ യുവതി അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്ന സംഭവമാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്. സ്ഥിരം വാഹനപരിശോധനക്കിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ തന്നെയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. ചെന്നൈ കോസ്റ്റല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ എഡിജിപി റാങ്കിലുള്ള ഓഫീസർ തമിൾസെൽവന്റെ മകളാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവതിയ്ക്ക് പുറമേ മൂന്ന് സഞ്ചരിച്ചിരുന്ന കാര്‍ നിർത്തി പരിശോധിക്കുകയായിരുന്നു. . മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന സ്ഥിരം പരിശോധനക്കിടെയാണ് സംഭവം. ഇക്കാര്യം യുവതിയോട് പറഞ്ഞുവെങ്കിലും ഇവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്. പോലീസ് ഓഫീസറുടെ നീക്കത്തിൽ കനത്ത പ്രത്യാഖാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഭീഷണിപ്പെടുത്തിയത്.
അച്ഛനെ വിളിച്ച് ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും യുവതി ഭീഷണി മുഴക്കുകയായിരുന്നു. ശനിയാഴ്ച മറീന ബീച്ചിന് സമീപത്തായിരുന്നു സംഭവം. താൻ തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന് അവരോട് വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയും സുഹൃത്തുക്കളും മദ്യാസക്തിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മദ്യക്കുപ്പികൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ സംഭവമറിഞ്ഞ് മണിക്കൂറുകൾക്കകം പോലീസ് കമ്മീഷണറെ കണ്ട സംഘം പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications