കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനപരിശോധന: ഭീഷണി മുഴക്കി ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ, ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന്!!

Google Oneindia Malayalam News

ചെന്നെ: വാഹന പരിശോധനക്കിടെ പോലീസ് കോണ്‍സ്റ്റബളിനെ യുവതി അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്ന സംഭവമാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്. സ്ഥിരം വാഹനപരിശോധനക്കിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പോലീസ് കോൺസ്റ്റബിൾ തന്നെയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. ചെന്നൈ കോസ്റ്റല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ എഡിജിപി റാങ്കിലുള്ള ഓഫീസർ‍ തമിൾസെൽവന്റെ മകളാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

women-driving

യുവതിയ്ക്ക് പുറമേ മൂന്ന് സഞ്ചരിച്ചിരുന്ന കാര്‍ നിർത്തി പരിശോധിക്കുകയായിരുന്നു. . മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന സ്ഥിരം പരിശോധനക്കിടെയാണ് സംഭവം. ഇക്കാര്യം യുവതിയോട് പറഞ്ഞുവെങ്കിലും ഇവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്. പോലീസ് ഓഫീസറുടെ നീക്കത്തിൽ കനത്ത പ്രത്യാഖാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഭീഷണിപ്പെടുത്തിയത്.

അച്ഛനെ വിളിച്ച് ജോലിയില്‍‍ നിന്ന് പുറത്താക്കുമെന്നും യുവതി ഭീഷണി മുഴക്കുകയായിരുന്നു. ശനിയാഴ്ച മറീന ബീച്ചിന് സമീപത്തായിരുന്നു സംഭവം. താൻ തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അവരോട് വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയും സുഹൃത്തുക്കളും മദ്യാസക്തിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മദ്യക്കുപ്പികൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നും റിപ്പോർട്ടുകൾ‍ സൂചിപ്പിക്കുന്നു. എന്നാല്‍ സംഭവമറിഞ്ഞ് മണിക്കൂറുകൾക്കകം പോലീസ് കമ്മീഷണറെ കണ്ട സംഘം പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്.

English summary
In a shocking incident, the daughter of an IPS officer was caught on camera abusing a police constable who stopped her car during a routine check.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X