കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനെന്തിന് മാപ്പ് പറയണം! ദില്ലി പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് സേന എംപി, ഇതല്ലേ തല്ലുകൊള്ളിത്തരം!!

Google Oneindia Malayalam News

ദില്ലി: എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ടടിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് ശിവസേന എംപി രവീന്ദ്രഗെയ്ക്ക് വാദ്. മാപ്പുപറയേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ ജീവനക്കാരനാണ് അത് ചെയ്യേണ്ടതെന്നും അതിനാല്‍ ചെയ്യില്ലെന്നുമാണ് ഗെയ്ക്ക് വാദിന്റെ നിലപാട്. സംഭവത്തിന് പിന്നാലെ രാജ്യത്തെ മിക്ക സ്വകാര്യ വിമാന കമ്പനികളായ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവര്‍ ഗെയ്ക്ക് വാദിന് വിലക്കേര്‍പ്പെടുത്തുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. ഗെയ്ക്ക് വാദിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള ആലോചനകള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.

വ്യാഴാഴ്ചയാണ് 60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ 25 തവണ ചെരിപ്പുകൊണ്ടടിച്ചത്. ബിസിനസ് ക്ലാസ് സീറ്റിന് പകരം ഇക്കോണമി ക്ലാസ് നല്‍കിയെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനെ മര്‍ദ്ദിച്ചത്. ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും അതിനാല്‍ മര്‍ദ്ദിച്ചെന്നുമാണ് എംപിയുടെ വാദം. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഗെയ്ക്ക് വാദിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ഗെയ്ക്ക് വാദിന്റെ നടപടിയില്‍ അദ്ദേഹത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

shivsena

എംപിക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. പാര്‍ട്ടി ഗെയ്ക്ക് വാദിനെതിരെ നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് ഗെയ്ക്ക് വാദിനെ വിളിച്ചുവരുത്തിയ ശിവസേന പാര്‍ട്ടി അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പൂനെയില്‍ നിന്ന് ദില്ലിയിലെത്തിയ എയര്‍ ഇന്ത്യയുടെ എഐ 852 വിമാനത്തിലാണ് സംഭവം. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് എംപിയാണ് ഗെയ്ക്ക് വാദ്. ബിസിനസ് ക്ലാസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായ എംപി വിമാനത്തില്‍ നിന്ന് അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ച ജീവനക്കാരുനെയാണ് എംപി മര്‍ദ്ദിച്ചത്. പോലീസില്‍ പരാതി നല്‍കിയ മര്‍ദ്ദനമേറ്റ സുകുമാര്‍ മര്‍ദ്ദനത്തിനിടെ കണ്ണട തകര്‍ന്നുവെന്നും പോലീസിനോട് വ്യക്തമാക്കി.

English summary
The Shiv Sena MP Ravindra Gaikwad who beat up an Air India staffer yesterday, said today he won't apologize and doesn't need to, ANI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X