Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരസ്‌കാരം ഒന്നിനുവേണ്ടിയും തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം വിദ്യാബാലനു പുറകെ കമല്‍ഹാസനും തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. തനിക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കില്ലെന്നാണ് ഉലകനായകന്‍ കമല്‍ഹാസനും വ്യക്തമാക്കിയത്. ഒരു കാരണത്തിന്റെ പേരിലും ദേശീയ അവാര്‍ഡുകള്‍ നല്‍കാന്‍ വിചാരിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്.

പ്രമുഖരില്‍ പലരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്നു. അതിനോട് തനിക്ക് യോജിപ്പില്ല, അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

kamal-padma

രാജ്യത്ത് നടക്കുന്ന അക്രമങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ കൊണ്ടുവരാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരണമെന്നും താരം പറഞ്ഞു. അവാര്‍ഡ് തിരിച്ചു നല്‍കുന്നതിലൂടെ സര്‍ക്കാരിനെയും അവാര്‍ഡ് നല്‍കുന്നവരെയും അപമാനിക്കുകയാണ് ചെയ്യുന്നത്. അവാര്‍ഡ് നല്‍കുന്നതിലൂടെ അങ്ങനെയൊരു കാര്യമേ ഉണ്ടാകുന്നുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദ്യാബാലനും ഇതേ നിലപാടാണ് അറിയിച്ചത്. തനിക്ക് പുരസ്‌കാരം നല്‍കിയത് രാജ്യമാണ്, സര്‍ക്കാരല്ല. പ്രശ്‌നങ്ങളുടെ പേരില്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വിദ്യാബാലന്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+