കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് സിദ്ദു; ദേശീയത സോണിയയില്‍ നിന്ന് പഠിക്കണം

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് നവജ്യോത് സിംഗ് സിദ്ദു

ദില്ലി: ദേശീയത എന്താണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു. രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം താന്‍ അവസാനിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു. നേരത്തെ ബിജെപിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച സിദ്ദു നിലവില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയാണ്.

Nava

കോണ്‍ഗ്രസ് ഭരിച്ച 70 വര്‍ഷം രാജ്യത്ത് വികസനമുണ്ടായില്ല എന്ന ബിജെപിയുടെ ആരോപണം സിദ്ദു തള്ളി. അങ്ങനെ ഒരിക്കലും പറയാന്‍ സാധിക്കില്ല. നാം ഇന്നു കാണുന്ന മാറ്റങ്ങളെല്ലാം സംഭവിച്ചത് കോണ്‍ഗ്രസ് ഭരണത്തിലാണ്. രാജ്യത്തിന്റെ വികസനം ഉയര്‍ന്ന തലത്തില്‍ എത്തിയത് കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണെന്നും സിദ്ദു പറഞ്ഞു.

സോണിയാ ഗാന്ധിയെ സിദ്ദു പുകഴ്ത്തി. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ വിയോഗ ശേഷം അവര്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാന്‍ മുന്നോട്ട് വന്നത് എടുത്തു പറയേണ്ടതാണെന്ന് സിദ്ദു പറഞ്ഞു. അവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് 2004 മുതല്‍ പത്ത് വര്‍ഷം രാജ്യം ഭരിച്ചതെന്നും സിദ്ദു പറഞ്ഞു.

40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മമതയെ വിറപ്പിച്ച് മോദി, മെയ് 23ന് ബംഗാളില്‍ അട്ടിമറി40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മമതയെ വിറപ്പിച്ച് മോദി, മെയ് 23ന് ബംഗാളില്‍ അട്ടിമറി

ബിജെപി പറയുന്നത് തങ്ങളാണ് ദേശീയവാദികളാണെന്നാണ്. എന്നാല്‍ അവരുടെ പ്രവര്‍ത്തനത്തില്‍ സംശയമാണ് തോന്നുക. റാഫേല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പരാജയത്തിലാണ് കലാശിക്കുക എന്നും സിദ്ദു പറഞ്ഞു. മുന്‍ ബിജെപി നേതാവായ സിദ്ദു ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ്. കേരളത്തിലടക്കം അദ്ദേഹം പ്രചാരണത്തിന് എത്തിയിരുന്നു.

English summary
Lok Sabha elections 2019- I will quit politics if Rahul loses in Amethi: Navjot Singh Sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X