കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിനൊപ്പമെന്ന് രാമലിംഗ റെഡ്ഡി!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. രാജിവെച്ച എംഎല്‍എ രാമലിംഗ റെഡ്ഡി കോണ്‍ഗ്രസിനൊപ്പമാണെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന നിലപാടുമായി രാമലിംഗ രംഗത്തെത്തിയത്.

<strong>ആദ്യം സ്വാഗതം ചെയ്തു, പിന്നാലെ തള്ളി; സുപ്രീം കോടതി വിധിക്കെതിരെ വാളെടുത്ത് കോണ്‍ഗ്രസ്</strong>ആദ്യം സ്വാഗതം ചെയ്തു, പിന്നാലെ തള്ളി; സുപ്രീം കോടതി വിധിക്കെതിരെ വാളെടുത്ത് കോണ്‍ഗ്രസ്

കഴിഞ്ഞ ജൂലൈ 6 നാണ് രാമലിംഗ റെഡ്ഡി മറ്റ് 11 എംഎൽഎമാർക്കൊപ്പം രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനസംഘടനയിൽ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാമലിംഗ റെഡ്ഡിയുടെ രാജി പ്രഖ്യാപനം. രാമലിംഗ രാജി പിന്‍വലിച്ചാല്‍ അദ്ദേഹത്തിന് ഒപ്പമുള്ള നാല് പേരും രാജി പിന്‍വലിക്കുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

 അനുനയ നീക്കം

അനുനയ നീക്കം

രാമലിംഗ റെഡ്ഡി അടക്കം 16 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. എന്നാൽ രാജിക്കത്ത് കൈമാറിയ ശേഷം മറ്റ് എംഎൽഎമാർ മുംബൈയിലേക്ക് പോയെങ്കിലും രാമലിംഗ റെഡ്ഡി ബെംഗളൂരുവില്‍ തുടരുകയായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെന്നായിരുന്നു. എന്നാല്‍ തന്‍റെ നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ രാമലിംഗ റെഡ്ഡി തയ്യാറായിരുന്നില്ല.

 വ്യാഴാഴ്ച പങ്കെടുക്കും

വ്യാഴാഴ്ച പങ്കെടുക്കും

ഇതിനിടെ റെഡ്ഡിയെ ബിജെപിയിലേക്ക് കൂറുമാറാന്‍ ഒരു വ്യവസായി പ്രേരിപ്പിക്കുന്നുണ്ടെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കേയാണ് രാമലിംഗ റെഡ്ഡി തന്‍റെ നിലപാട് വ്യക്തമാക്കിയത്. വ്യാഴാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സഖ്യസര്‍ക്കാരിന് വോട്ട് ചെയ്യുമെന്നും രാമലിംഗ പറഞ്ഞു.

 പിന്തുണ ആവശ്യമില്ല

പിന്തുണ ആവശ്യമില്ല

മുംബൈയില്‍ ഉള്ള വിമതരുമായി ബന്ധമിവല്ല. പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നമാണ് രാജിക്ക് കാരണമായതെന്നും രാമലിംഗ റെഡ്ഡി വ്യക്കമാക്കി. ബിജെപിയിലേക്ക് കൂറുമാറാന്‍ വ്യവസായി പ്രേരിപ്പിക്കുന്നുവെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ ഏഴ് തവണ ജയിച്ച് എംഎല്‍എ ആയ ആളാണെന്നും തനിക്ക് ആരുടേയും സഹായം ആവിശ്യമില്ലെന്നും റെഡ്ഡി പറഞ്ഞു.

 മൂന്ന് പേരുമായി ചര്‍ച്ച

മൂന്ന് പേരുമായി ചര്‍ച്ച

അതിനിടെ സുപ്രീം കോടതി വിധിക്ക് പിന്നാലെ മുംബൈയിലെ ഹോട്ടലില്‍ നിന്ന് ചില എംഎല്‍എമാരെ കാണാതായതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 13 പേരും ഹോട്ടലില്‍ ഇല്ലെന്നായിരുന്നു വാര്‍ത്ത. ചില വിമതരെ സ്പീക്കര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എംടിബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് പേരുമായി സ്പീക്കര്‍ വൈകീട്ടോടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.

 താഴെ വീഴും

താഴെ വീഴും

നിലവില്‍ രാജിവെച്ച രണ്ട് സ്വതന്ത്രരുടെ അടക്കം 107 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ഏഴ് പേരെങ്കിലും കോണ്‍ഗ്രസ് കാമ്പിലേക്ക് മടങ്ങിയെത്തിയാല്‍ മാത്രമേ വ്യാഴാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സഖ്യ സര്‍ക്കാരിന് കഴിയൂ. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് ഏറെ കുറെ ഉറപ്പാണ്.

<strong>യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയ്ക്ക് അഡ്‌ഹോക് കമ്മിറ്റി... കുത്തേറ്റ അഖില്‍ കമ്മിറ്റിയിൽ</strong>യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയ്ക്ക് അഡ്‌ഹോക് കമ്മിറ്റി... കുത്തേറ്റ അഖില്‍ കമ്മിറ്റിയിൽ

<strong>ഇതാണ് മെറിന്‍ ജോസഫിന്റെ 'മാസ്സ്'!!! 13 കാരിയെ പീഡിപ്പിച്ചവനെ സൗദിയില്‍ ചെന്ന് പിടിച്ചു</strong>ഇതാണ് മെറിന്‍ ജോസഫിന്റെ 'മാസ്സ്'!!! 13 കാരിയെ പീഡിപ്പിച്ചവനെ സൗദിയില്‍ ചെന്ന് പിടിച്ചു

English summary
I will support congress says Ramalinga Reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X