എനിക്ക് നീതി കിട്ടണം: യാക്കൂബ് മേമന്റെ ഭാര്യ റഹീന്‍
നാഗ്പൂര്‍: സഹോദരന്മാര്‍ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ഭര്‍ത്താവ് യാക്കൂബ് മേമന്‍ അനുഭവിക്കുന്നതെന്ന് ഭാര്യ റഹീന്‍. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഒരു ദേശീയ ചാനലിനോട് സംസാരിക്കുകയായിരുന്നു റഹീന്‍. 21 കാരിയായ മകള്‍ സുബൈദയ്‌ക്കൊപ്പം വ്യാഴാഴ്ച രാവിലെയാണ് റഹീന്‍ നാഗ്പൂരിലെ ജയിലില്‍ എത്തിയത്.
എനിക്കിപ്പോഴും ഈ വിധിയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതൊരു ദുസ്വപ്‌നം പോലെ എനിക്ക് തോന്നുന്നു. വിധിക്കെതിരെ താന്‍ പൊരുതും എന്നാണ് റഹീന്‍ പറയുന്നത്. അള്ളാഹുവില്‍ എനിക്ക് വിശ്വാസമുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ട്. എന്റെ യാക്കൂബ് നിരപരാധിയാണ് എന്ന് എനിക്ക് അറിയാം. എന്റെ മകളെത്തൊട്ട് എന്നോട് അത് സത്യം ചെയ്തുപറഞ്ഞിട്ടുണ്ട്.

യാക്കൂബ് തെറ്റുകാരനായിരുന്നെങ്കില്‍ എത്രയോ മുമ്പ് തന്നെ താന്‍ അയാളെ വിട്ടുപോയിട്ടുണ്ടാകുമായിരുന്നു എന്നും റഹീന്‍ പറഞ്ഞു. തിരിച്ചുവന്നതുകൊണ്ടാണോ യാക്കൂബിനെ ശിക്ഷിക്കുന്നത് എന്നാണ് റഹീന്‍ ചോദിക്കുന്നത്. ശിലായുഗത്തിലാണോ നമ്മള്‍ ജീവിക്കുന്നത്. മേമന്‍ എന്ന് പേരിനൊപ്പമുള്ളത് കൊണ്ടാണ് യാക്കൂബിനെ തൂക്കിലേറ്റുന്നത്. ഈ പേരാണ് എല്ലാത്തിനും കാരണം.
1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനൊപ്പം റഹീനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി 2006 സെപ്തംബറിലാണ് കോടതി റഹീനെ വിട്ടയച്ചത്. ദയാഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications