കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യത്തെക്കാള്‍ നല്ലത് ആത്മഹത്യ: നിതീഷ്

Google Oneindia Malayalam News

പട്‌ന: ആത്മഹത്യ ചെയ്യേണ്ടി വന്നാലും ബി ജെ പി ക്യാംപിലേക്ക് മടങ്ങുന്ന പ്രശ്‌നമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വാര്‍ത്താ ചാനലായ സി എന്‍ എന്‍ - ഐ ബി എന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രഖ്യാപിത ശത്രുവായ നരേന്ദ്ര മോദിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ വര്‍ഷം നിതീഷ് എന്‍ ഡി എ വിട്ടത്.

ഗുജറാത്തിലെ വികസനത്തെക്കുറിച്ച് ഞാന്‍ നല്‍കിയ വിവരങ്ങളില്‍ മോദി എന്നോട് മറുപടി പറഞ്ഞിട്ടില്ല. ഗുജറാത്തിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആവശ്യത്തിന് കെട്ടിടങ്ങളും ഡോക്ടര്‍മാരും അവിടെയില്ല. ബാലവേല കൂടുതലാണ്. ഗുജറാത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണ്.

nitish-kumar

നിതീഷ് കുമാറിന്റെ അഹങ്കാരം എവറസ്റ്റ് കൊടുമുടിയെക്കാള്‍ വലുതാണ് എന്ന് ബിഹാര്‍ പര്യടനത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. നേരത്തെയും ഇരു മുഖ്യമന്ത്രിമാരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. എന്‍ ഡി എയെ വഞ്ചിച്ച നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബി ജെ പിയുടെ ലക്ഷ്യം.

എന്‍ ഡി എ സഖ്യം ഉപേക്ഷിച്ച ശേഷം കോണ്‍ഗ്രസുമായി ചേരാന്‍ നിതീഷ് കുമാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുമായി സഖ്യമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസിന് താല്‍പര്യം, അതേസമയം ബി ജെ പി രാം വിലാസ് പാസ്വാന്റെ എല്‍ ജെ പിയുമായി സഖ്യത്തിലായി. ഈ രണ്ട് സഖ്യങ്ങള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുകയാണ് നിതീഷ് കുമാറിന്റെ ജെ ഡി യു ഇത്തവണ.

English summary
I would prefer annihilation to allying with BJP again: Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X