ബിജെപിക്ക് വോട്ട് ചോരാതിരിക്കാന്‍ മരിക്കാനും തയ്യാറാണ്.... മായാവതിക്ക് മറുപടിയുമായി പ്രിയങ്ക!!
Recommended Video
ദില്ലി: കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ പോരാടുക അല്ലെങ്കില്‍ മരിക്കുക എന്ന സാഹചര്യത്തിലാണ് കോണ്ഗ്രസുള്ളതെന്നും, ബിജെപിക്ക് വോട്ടു ചോരാതിരിക്കാന്‍ മരിക്കാനും തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. ദുര്‍ബല സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ വോട്ട് ചോര്‍ത്തുമെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് സ്വന്തം ശക്തി തെളിയിക്കാനാണ് യുപിയില്‍ മത്സരിക്കുന്നത്. ഇത് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണ്. എല്ലാ മണ്ഡലങ്ങൡും ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കാഴ്ച്ചവെക്കുന്നത്. ഇത്രയും ചെയ്തിട്ടും ബിജെപിക്ക് വോട്ട് ചോരുന്നുണ്ടെങ്കില് അതില്‍ പ്രശ്നമുണ്ട്. ബിജെപിക്ക് വോട്ടു ചോരാതിരിക്കാന്‍ താന്‍ മരിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യുപിയില്‍ മത്സരിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അത് ബിജെപിയുടെ വോട്ട് ബാങ്ക് ചോര്‍ത്തുകയോ, ശക്തമായ പോരാട്ടമോ കാഴ്ച്ചവെക്കുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിയാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആശയങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രധാന എതിരാളി മഹാസഖ്യമാണെന്നും, തങ്ങളെ തോല്പ്പിക്കാനായി ഇരുവരും ഒത്തുകളിക്കുകയാണെന്നും മായാവതി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിപാര്ലമെന്റില് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ഈ സഖ്യത്തിന്റെ ഭാഗമാണെന്നായിരുന്നു മായാവതിയുടെ ആരോപണം.
കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ