കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നത് ഇസ്രായേല്‍, തൊടുത്തത് ഇന്ത്യ, തറച്ചത് പാകിസ്താന്‍റെ നെഞ്ചത്ത്; ഭീകരരെ ചിതറിച്ചത് സ്പൈസ് ബോംബ്

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരക്രമണത്തിന് അതിര്‍ത്തി കടന്ന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ തിരിച്ചടിക്ക് പ്രത്യാക്രമണമെന്നോണം മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ഭേദിച്ച് ഇന്ന് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ക്ക് മേഖലയില്‍ നിന്ന് പിന്തിരിഞ്ഞു.

മിന്നല്‍ വ്യോമക്രമണത്തിന് പിന്നാലെ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. അത്തരത്തിലുള്ള കനത്ത നാശനഷ്ടങ്ങളായിരുന്നു ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇസ്രായേല്‍ നിര്‍മ്മിത സപൈസ് ബോംബുകളായിരുന്നു ഇന്ത്യയുടെ ആക്രമണത്തിന്‍റെ കുന്തമുനയായിരുന്നത്. സപൈസ് ബോംബുകളെക്കുറിച്ച് കൂടുതല്‍ അറിയാം..

ഇസ്രായേല്‍ നിര്‍മ്മിതം

ഇസ്രായേല്‍ നിര്‍മ്മിതം

പാകിസ്താനിലെ ബാല്‍ക്കോട്ട് അടക്കമുള്ള പ്രദേശങ്ങളിലെ ഭീകരക്യാംമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇസ്രായേല്‍ നിര്‍മ്മിത അത്യാധുനിക ടെക്നോളജിയും ആയുധങ്ങളും. വ്യോമാസേന ഉപയോഗിച്ച നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും റഡാറുകളും എല്ലാം ഇസ്രായേല്‍ നിര്‍മ്മിതമായിരുന്നു.

മാരക പ്രഹരശേഷി

മാരക പ്രഹരശേഷി

നിലവില്‍ ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ഇസ്രായേല്‍ നിര്‍മ്മിത സ്പൈസ് ബോംബുകളാണ് പാകിസ്താനിലെ ഭീകരക്യാംമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്യുന്നത്.

ലേസര്‍ നിയന്ത്രിതം

ലേസര്‍ നിയന്ത്രിതം

ഉഗ്രശേഷിയുള്ള 1000 കിലോ സ്പൈസ് ബോംബുകളായിരുന്നു വ്യോമാക്രമണത്തില്‍ ഇന്ത്യ പ്രയോഗിച്ചത്. ലേസര്‍ നിയന്ത്രിത ബോംബുകളായ ഇവ മുന്‍കൂട്ടി ലക്ഷ്യം ഉറപ്പിച്ച് ലേസര്‍ സഹായത്തോടെ അണുവിട തെറ്റാതെ ആക്രമണം നടത്താന്‍ ഈ ആയുധംകൊണ്ട് സാധിക്കും.

2015 ല്‍

2015 ല്‍

2015 ലാണ് സ്പൈസ് 2000 കിറ്റുകള്‍ ഇന്ത്യന്‍ വ്യോമാസേനയുടെ ഭാഗമാവുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്‌പൈസ്-1000 കിറ്റിന് 100 കിലോമീറ്റർ റേഞ്ചാണുള്ളത്..

തിരിച്ചറിയാന്‍ സാധിക്കില്ല

തിരിച്ചറിയാന്‍ സാധിക്കില്ല

ദീര്‍ഘ ദൂരത്തിലുള്ള ലക്ഷ്യം കണ്ടെത്തുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയില്‍ നിന്നുള്ള റഡാറുകൾക്ക് ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. ഇന്ത്യയുടെ കയ്യിലുള്ള ആണവേതര ബോംബുകളില്‍ ഏറ്റവും വമ്പനാണ് സ്പൈസ്.

റഫാല്‍

റഫാല്‍

സ്മാര്‍ട്, പ്രിസൈഡ്, ഇംപാക്ട് ആന്‍ഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്‍റെ ചുരുക്കപ്പേരാണ് സ്പൈസ്. ഇസ്രായേലിലെ റഫാല്‍ അ‍ഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമാണ് സ്പൈസ് ബോംബുകള്‍ നിര്‍മ്മിക്കുന്നത്.

50 കിലോമീറ്ററേളം അടുത്ത്

50 കിലോമീറ്ററേളം അടുത്ത്

21 മിനുട്ട് മാത്രം നീണ്ടുനിന്ന ആക്രമണത്തില്‍ കനത്ത ആള്‍നാശം ഉണ്ടാക്കാന്‍ സ്പൈസ് ബോംബുകളുടെ കൃത്യതയാണ് ഇന്ത്യക്ക് സഹായകരമായത്. പാകിസ്താന്‍ വ്യോമാതിര്‍ത്തി കടന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബാലക്കോട്ട് താവളത്തിന് 50 കിലോമീറ്ററേളം അടുത്തെത്തിയാണ് ബോംബ് വര്‍ഷിച്ചത്.

ഇന്ത്യന്‍ ആക്രമണം

ഇന്ത്യന്‍ ആക്രമണം

ഭീകരതാവളങ്ങളെക്കുറിച്ചുള്ള കൃത്യമായ ജിപിഎസ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ ആക്രമണം. താവളങ്ങളുടെ ദൃശ്യങ്ങള്‍ ലേസര്‍ നിയന്ത്രിത ബോംബുമായി ബന്ധിപ്പിച്ചു. ഇതുപയോഗിച്ച് ആക്രമണ ലക്ഷ്യങ്ങള്‍ സ്വയം കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് സ്പൈസിന്‍റെ കരുത്ത്.

വ്യോമസേനയെ പ്രേരിപ്പിച്ചത്

വ്യോമസേനയെ പ്രേരിപ്പിച്ചത്

റേഞ്ച് കൂടുതലുള്ള സ്‌പൈസ് ബോംബുകൾ വ്യോമസേന ഉപയോഗിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖ കടന്ന് അധികം ഉള്ളിലേക്ക് പോകാതെ തന്നെ പരമാവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് സ്‌പൈസിനെ ഉപയോഗിക്കാന്‍ വ്യോമസേനയെ പ്രേരിപ്പിച്ചത്.

മിറാഷ് ഉപയോഗിച്ചത്

മിറാഷ് ഉപയോഗിച്ചത്

വളരെ ഭാരമേറിയ സ്പൈസ് ബോംബുകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള വിമാനമെന്ന നിലയിലാണ് ആക്രമണത്തിനായി ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങളെ തിരഞ്ഞെടുത്തത്. 12 മിറാഷ് യുദ്ധവിമാനങ്ങള്‍ അണിനിരന്ന ആക്രമണത്തില്‍ പാക് മണ്ണില്‍ ഇന്ത്യ വര്‍ഷിച്ചത് 1000 കിലോ സ്പൈസ് ബോംബുകളായിരുന്നു.

വീഡിയോ

സ്പൈസ് ബോംബിന്‍റെ സാങ്കേതിക മികവ്

ലേസര്‍ നിയന്ത്രിതം

യൂട്യൂബ് വീഡിയോ

English summary
iaf air strikes did india take the israeli spice bomb route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X